ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക്ക് ഡൌണ്‍ കാലത്തും 'പിടയ്ക്കുന്ന മീന്‍' വില്‍പ്പന നടത്തി ഷെഫീക്ക്

ോക്ക് ഡൌണ്‍ കാലത്ത് ആളുകള്‍ക്ക് ജോലി ഇല്ലാതെയും വരുമാനം ഇല്ലാതെയും വിഷമിക്കുമ്പോള്‍ പ്രവാസി ശുദ്ധജല മല്‍സ്യ കൃഷിയിലൂടെ മികച്ച വരുമാനം നേടുന്നു കുന്നിക്കോട്‌ ആവണീശ്വരം നിജാസ് മന്‍സിലില്‍ ഷെഫീക്ക് ആണ് ഈ ഭാഗ്യവാന്‍ ഗുണമേന്മയുള്ള കടല്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ പ്രാദേശിക മത്സ്യ ഇനങ്ങള്‍ ഏവരുടെയും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.ഇതാണ് ഷെഫീക്കിന് തുണയായത്. വിദേശത്തെ ജോലി നിര്‍ത്തി നാട്ടില്‍ എത്തിയപ്പോള്‍ എങ്ങനെ വരുമാനം കണ്ടെത്തും എങ്ങനെ ജീവിക്കും എന്നൊക്കെ ഇദ്ദേഹത്തിന് സംശയമായിരുന്നു.കുടുംബാംഗമായി കൂടി ആലോചിച്ചു മല്‍സ്യ കൃഷി തുടങ്ങുന്നതിനു തീരുമാനിക്കുകയായിരുന്നു. ഫിഷറീസ്‌ വകുപ്പിന്റെ സഹായത്തോടെയാണ് കൃഷി തുടങ്ങിയത് .നാല് ഏക്കറില്‍ മല്‍സ്യ കൃഷി നടത്തുന്നു കൂടാതെ രണ്ടര ഏക്കറില്‍ പുതിയ കുളം നിര്‍മ്മാണം നടക്കുന്നു. വിവിധയിനം മത്സ്യങ്ങളെ വളര്‍ത്തുന്നു ഇദ്ദേഹം അതില്‍ പ്രധാനമായും ഉള്ളത് തിലോപ്പി,കരിമീന്‍,കാര്‍പ്പ് ഐറ്റംസ് ആസാം വാള തുടങ്ങിയ മല്സ്യങ്ങളാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃഷി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.