കൊല്ലം പുനലൂര്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന പുനലൂർ ഒഫിഷ്യൽ ഫേസ്ബുക് വാട്സ്ആപ്പ് കൂട്ടായ്മ ദൂരദർശൻ പ്രസാർ ഭാരതിയുടെ ബെസ്റ്റ് ന്യൂസ് സ്റ്റോറി അവാർഡ് നേടിയ പുനലൂർ സ്വദേശി സത്യരാജ് ചിത്രാഞ്ജലിക്ക് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
പുനലൂർ ഒഫീഷ്യൽ കൂട്ടായ്‌മയുടെ കൺവീനറും മുതിർന്ന മാധ്യമപ്രവർത്തകനുമായ മനോജ് വന്മളയുടെ& സാനിധ്യത്തിൽ നഗരസഭയിൽ വെച്ച് ആണ് അനുമോദന സമ്മേളനം നടന്നത്
ചടങ്ങില്‍ പുനലൂർ നഗരസഭ ചെയർമാൻ KA ലത്തീഫ് മൊമെന്റം നൽകുകയും നഗരസഭ പ്രത്യേകമായി അവാര്‍ഡ് ജേതാവിനെ ആദരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ പൊന്നാട അണിയിക്കുകയും അവാര്‍ഡ് നേടിയസത്യരാജ് ചിത്രാഞ്ജലി പുനലൂരിന്ന്റെ അഭിമാനം ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചു തന്നെ ആദരിച്ച എല്ലാവര്‍ക്കും സത്യരാജ് ചിത്രാഞ്ജലി നന്ദി അര്‍പ്പിച്ചു.
പുനലൂർ ഒഫിഷ്യൽ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും ഫേസ്ബുക് കൂട്ടായ്മയിലേക്കു ചുവടു വെച്ച ഈ സംരഭം ഇതുവരെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും പുനലൂരിന്റെ നിരവധി പ്രശ്‌നപരിഹാരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയും പുനലൂരുമായി ബന്ധപെട്ടു ഈ കൂട്ടായ്മ നിരവധി കാര്യങ്ങൾ തുടർന്നും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അനുമോദന ചടങ്ങിൽ പുനലൂർ ഒഫിഷ്യൽ കൂട്ടായ്‍മയുടെ പ്രസിഡന്റ് പവിരാജ് ഗുരുകുലം, സെക്രട്ടറി ഷാരൂഖ് ഖാൻ, ജോ.സെക്രട്ടറി ശങ്കർ,മഹേന്ദ്ര ദാസ്, വൈസ് പ്രസിഡന്റ് ഷയാന സജിത്ത്, ട്രഷറർ ശരത്,ഹർഷകുമാർ, അഖിൽ, സ്റ്റീവ്.മാധ്യമപ്രവര്‍ത്തകരായ ഫോക്സ് സുനില്‍,പുനലൂര്‍ ന്യൂസ് സി.ഇ.ഓ ജോയി പാസ്റ്റന്‍,കരവാളൂര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ