മഴക്കാര് മാനത്ത് കണ്ടാല്‍ നടുക്കത്തോടെ ഒരു കുടുംബം
കൊല്ലം ഇടമണ്‍ തേവര് കുന്ന് വാര്‍ഡില്‍ ഹൈസ്കൂള്‍ ഭാഗത്ത് സിനി ഭവനില്‍ ജയയും മകളായ രമ്യയും ജയയുടെ അമ്മ ഗോമതിയുമാണ് നടുക്കത്തോടെ വീടിനുള്ളില്‍ കഴിച്ചു കൂട്ടുന്നത്.
രണ്ടര വര്‍ഷം മുമ്പ് ജയയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവര്‍ രാജീവ് മരണപ്പെട്ടു .ഇതോടെ ആണ് ഈ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്.പഞ്ചായത്ത് നല്കിയ വീട് ആണ് ഈ കുടുംബത്തിന് ആകെ ഉള്ള സമ്പാദ്യം.
ഉറുകുന്നില്‍ ഉളള ഒരു ചായക്കടയില്‍ ജോലി നോക്കുന്ന ജയക്ക് അവിടെ നിന്നും ലഭിക്കുന്ന തുശ്ചമായ വരുമാനം ഒരാശ്വാസം ആയിരുന്നു എന്നാല്‍ കൊറോണ ആയതിനാല്‍ ജോലി നഷ്ടമായി.ഇപ്പോള്‍ നിത്യ ചിലവിന് പോലും ബുദ്ധിമുട്ടുന്നു.
അപ്പോള്‍ ആണ് കൂനിന്മേല് കുരു പോലെ കനത്ത മഴയില്‍ ഇവരുടെ വീടിനോട് ചേര്‍ന്ന വലിയ കയ്യാല ഇടിഞ്ഞു താണു.വീടിന്റെ അടിസ്ഥാനം തെളിഞ്ഞു അതോടെ ഈ കുടുംബം ഭീതിയില്‍ ആയി.മഴ പെയ്യുമ്പോള്‍ ഇവര്‍ക്ക് ഉറക്കം ഇല്ലാത്ത രാത്രികള്‍ ആയി.
രാത്രിയില്‍ മഴ പെയ്യുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയും ചേര്‍ത്ത് പിടിച്ചു ഈ അമ്മ ഉറങ്ങാതെ കാവലിരിക്കും.
അടുത്ത ഒരു മഴ കൂടി പെയ്യുകയാണെങ്കില്‍ വീടിന്റെ അടിസ്ഥാനം തകരും നിത്യ ചിലവിന് പോലും വക ഇല്ലാത്ത ഈ നിര്‍ധന കുടുംബത്തിന് പാറ ഇറക്കി കെട്ടുവാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല.
കയ്യാല ഇടിഞ്ഞ കാര്യം പഞ്ചായത്തില്‍ അറിയിച്ചു എങ്കിലും അവര്‍ സ്കീം ഇല്ല എന്ന് പറഞ്ഞു കൈ മലര്‍ത്തി.
ഏകദേശം രണ്ട് ലക്ഷം രൂപയോളം ഇതിന് ചിലവാകും.മകള്‍ക്ക് നന്നായി ഭക്ഷണം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഇവരെ സുമനസുകള്‍ സഹായിച്ചാല്‍ അവര്‍ക്ക് പാറ ഇറക്കി ബലവത്തായി കയ്യാല കെട്ടാന്‍ സാധിക്കും അതോടെ ഈ കുടുംബത്തിന്റെ പ്രയാസം ഒഴിയും.
ഈ വാര്‍ത്ത കാണുന്ന സഹോദരങ്ങള്‍ ദയവായി ഈ വിധവയെയും മകളെയും സഹായിക്കാന്‍ മനസ് കാണിക്കുവാന്‍ അപേക്ഷിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ