ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഈർക്കിലുകള്‍ കൊണ്ട് മനോഹരമായ ശില്പങ്ങൾ ഒരുക്കുകയാണ് കമുകുംചേരി സ്വദേശിയായ സുരേഷ്...

ഈർക്കിലുകള്‍ കൊണ്ട് മനോഹരമായ ശില്പങ്ങൾ ഒരുക്കുകയാണ് കമുകുംചേരി സ്വദേശിയായ സുരേഷ്.
തൻ്റെ ആരാധനാമൂർത്തിയായ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ഭഗവാന്റെ മനോഹരമായ ക്ഷേത്ര സമുച്ചയം ഈർക്കിൽ പുനാരാവിഷ്ക്കരിച്ചിരിക്കുകയാണ് സുരേഷ്
ഏകദേശം ഒരു മാസം കൊണ്ട് പതിനായിരത്തോളം ഈർക്കിലുകൾ കൊണ്ടാണ് സുരേഷ് തൻ്റെ സ്വപ്ന സൃഷ്ടി യാഥാർഥ്യമാക്കിയത്. പുതിയ ചൂലുകള്‍ വാങ്ങി അതിലെ ഈർക്കിലുകൾ ശുചീകരിച്ച് എടുക്കുകയും വീടിൻ്റെ പരിസരത്ത് നിന്നുള്ള ഓലകൾ ചീകി എടുത്തുമാണ് സുരേഷ് ശില്പത്തിന് വേണ്ടിയുള്ള ഈർക്കിലുകൾ ശേഖരിച്ചത്.
ക്ഷേത്രത്തിന്റെ ചുറ്റമ്പലം ഒഴികെയുള്ള എല്ലാ ഭാഗങ്ങളും സുരേഷിൻ്റെ സൃഷ്ടിയിൽ ഉണ്ട്. പ്രധാന ദേവാലയവും ഉപ ദേവാലയങ്ങളും ക്ഷേത്രത്തിനു മുന്നിൽ വിളക്കുകളും മണ്ഡപവും എല്ലാം മനോഹരമായി ഒരുക്കിയിട്ടുണ്ട്.
കൊവിഡ് കാലം കഴിഞ്ഞ് കമുകുംചേരി ക്ഷേത്രത്തിന് തന്നെ ശിൽപം സമര്‍പ്പിക്കുമെന്ന് സുരേഷ് പറയുന്നു.കാർഡ് ബോർഡിൽ നിര്‍മ്മിച്ച ഘടനയിലേക്ക് പശ ഉപയോഗിച്ച് ഈർക്കിലുകൾ ഒട്ടിക്കുകയായിരുന്നു.തുച്ഛമായ തുക ഉപയോഗിച്ചാണ് അതിമനോഹരമായ ശില്പം യാഥാർഥ്യമാക്കിയത്.ഭാര്യ ആതിര പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.ആലോബ് ഏകമകനാണ്. തടി മുറിപ്പ് തൊഴിലാളിയായ സുരേഷിന് ലോക് ഡൗൺ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈർക്കില്‍ കൊണ്ടുള്ള ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിച്ചത്. കൂടുതൽ ശില്പങ്ങൾ ഈർക്കില്‍ കൊണ്ട് നിർമ്മിക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. എന്നാൽ സ്വന്തമായി വീടോ വസ്തുവോ ഇല്ലാതെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് സുരേഷിൻറെ കുടുംബം. സുരേഷിൻ്റെ മകൻ പഠിക്കുന്നുണ്ടെങ്കിലും സ്മാർട്ട് ഫോണോ  ടിവി യോ ഇല്ലാതെ വളരെയധികം ബുദ്ധിമുട്ടുന്നു. അടിയന്തരമായി ഇതിനൊരു പരിഹാരം കൂടി  ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.