ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

 ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്. കക്കയം ഡാമിന്റെ പൂര്‍ണസംഭരണ ജലനിരപ്പ് 758.04 മീറ്ററാണ്.
ജലാശയത്തിന്റെ ബ്ലൂ അലര്‍ട്ട് ജലനിരപ്പ് 755.50 മീറ്ററും റെഡ് അലര്‍ട്ട് ജലനിരപ്പ് 757.50 മീറ്ററുമാണ്. ഇപ്പോഴത്തെ ജലനിരപ്പ് 755.5 മീറ്ററാണ്. ഇപ്പോള്‍ ബ്ലൂ അലര്‍ട്ട് ജലനിരപ്പിലാണ് ജലാശയം. ജില്ലയില്‍ ആഗസ്ത് ഒമ്ബത് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ ജലാശയത്തിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാലാണ് വെളളം തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുളളത്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.