ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കല്ലുകുന്നിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

കല്ലുകുന്നിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം പത്താം വാർഡിലെ അൻപതോളം കുടുബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം .കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ തുമ്പോട്, വള്ളിക്കോട് കല്ലുകുന്നിൽ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരമായി ആണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത് .പട്ടികജാതി വിഭാഗത്തിൽ പെട്ട പതിനഞ്ച് കുടുബങ്ങൾക്ക് പദ്ധതിയിൽ നിന്ന് ഹൗസ് കണക്ഷനും ലഭ്യമാക്കി. 8.5 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ ഒന്നര കിലോമീറ്റർ ദൂരപരിധി വരെ കുടിവെള്ളം എത്തിച്ചു.പൊതു ഇടങ്ങളിൽ അവശ്യമായ കുടിവെള്ളം ജനങ്ങൾക്ക് ശേഖരിക്കുവാനായ് പൊതു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. SC കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ പിറ്റി കൊച്ചുമ്മച്ഛൻ നിർവഹിച്ചു.പദ്ധതിയുടെ ഉപഭോക്താക്കളായ സദാനന്ദൻ, ഗോപാലകൃഷ്ണൻ, വിജയൻ, ബാബു, പുഷ്ക്കരൻ, സുനു, ഉഷ, രജനി, പുഷ്പലത, ശ്യാമള എന്നിവർ ചടങ്ങിൽ പങ്കാളികളായ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.