ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക്.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക്. ഗ്രാമ പഞ്ചായത്ത് അംഗവും കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറിയും ഉൾപ്പടെ നൂറിൽ പരം പേർ ജോസഫ് വിഭാഗത്തിലേക്ക് . കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിലാണ് ജോസ് കെ മാണി വിഭാഗത്തിൻ്റെ സജീവ പ്രവർത്തകർ പി ജെ ജോസഫ് വിഭാഗത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചൻകോവിൽ വാർഡ് അംഗം ഗീത സുകനാഥ്, കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ശശിധരൻ, യുണിയൻ കൺവീനർ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് രാജിവച്ച് ജോസഫ് വിഭാഗത്തിൻ്റെ പ്രവർത്തനത്തിൽ സജീവമായിരിക്കുന്നത്. ജില്ലാ പ്രസിഡണ്ട് അറക്കൽ ബാലകൃഷ്ണപിള്ളയുടെയും ജില്ലാ ജനറൽ സെക്രട്ടറി മാരായ എബ്രഹാം മാത്യു ,സ്റ്റാർ സി രത്നാകരൻ, ജോസഫ് മാത്യു മുതലായവരുടെ തൻ്റെയും കൂട്ടായ പ്രവർത്തനമാണ് കിഴക്കൻ മേഖലയിൽ ജോസഫ് വിഭാഗത്തിന്  വലിയ ഒരു മുന്നേറ്റം ഉണ്ടാക്കുവാൻ വഴിവെച്ചത് എന്ന് കെ ടി യു സി സംസ്ഥാന കമ്മറ്റി അംഗം റോയി ഉമ്മൻ പറഞ്ഞു.1979 ൽ യുഡിഎഫ് ഉണ്ടായ കാലം മുതൽ പുനലൂർ നിയോജകമണ്ഡലത്തിൽ പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന് ശക്തമായ മുന്നേറ്റം ഉണ്ട്. ഇതിൻ്റെ ഭാഗമായി ആണ് എൺപതിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി സാം ഉമ്മൻ മത്സരിച്ചത്. എൺപതിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് പരാജയം നേരിടേണ്ടി വന്നു എങ്കിലും 82 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സാം ഉമ്മൻ്റെ വൻ വിജയം ജോസഫ് വിഭഗത്തിൻ്റെ മണ്ഡലത്തിലെ കരുത്താണ് ഉയർത്തി കാട്ടിയത്. സാം ഉമ്മാൻ്റെ കാലശേഷം എൺപത്തിനാലിൽ നടന്ന തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ സുരേന്ദ്രൻപിള്ളയാണ് വിജയിച്ചത്. സാം ഉമ്മൻ്റെ സഹോദരനും കെ ടി യു സി നേതാവുമായ റോയി ഉമ്മൻ്റെ ജോസഫ് വിഭാഗത്തിലേക്ക് ഉള്ളകടന്നുവരവ് പാർട്ടിക്ക് കിഴക്കൻ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്.  ഇനിയും ഈ മേഖലകളിൽ നിരവധി പ്രവർത്തകർ പാർട്ടിയിലേക്ക് കടന്നു വരുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.