ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഗതാഗത പരിഷ്ക്കാര നടപടി തുടങ്ങി.

കൊല്ലം കുളത്തൂപ്പുഴയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഗതാഗതപരിഷ്ക്കാര നടപടി തുടങ്ങി.
കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായ ഒണക്കാലത്ത് കുളത്തൂപ്പുഴ ജംഗഷനിലെ തിരക്ക് നിയന്ത്രിക്കാന്‍ കുളത്തൂപ്പുഴ പോലീസ് നടപടി തുടങ്ങി. നിയന്ത്രണങ്ങളുടെ മുന്നോടിയായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ചചെയ്തു. വാഹനങ്ങളുമായി വിവിധ ആവശ്യങ്ങള്‍ക്കായി ടൌണിലെത്തുന്നവരുടേയു, വ്യാപരികളുടേയു വാഹനങ്ങള്‍ കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ്.ഡിപ്പോയ്ക്ക് സമീപമോ,പഞ്ചായത്ത് ആഫീസിന് സമീപത്തായി പൊതുമരാമത്ത് ഗസ്റ്റ് ഹൌസ് ഭാഗത്തോ പാര്‍ക്ക് ചെയ്യേണ്ടതാണ്. കുളത്തൂപ്പുഴ സെന്‍റര്‍ ജംഗ്ഷന്‍റെ അമ്പത് മീറ്റര്‍ ഒഴിച്ച് മാത്രമെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ.

വ്യാപാരസ്ഥാപനങ്ങളില്‍ തിരക്ക് കൂട്ടികച്ചവടം നടത്താന്‍ അനുവദിക്കില്ല. അഞ്ചലിലേക്ക് പുറപ്പെടുന്ന ബസ്സുകള്‍ പഞ്ചായത്ത് ആഫീസിനു മുന്നിലായിവേണം യാത്രക്കാരെ കയറ്റേണ്ടത്. തുടങ്ങി ഒട്ടേറെ തീരുമാനങ്ങളാണ് കൈകൊണ്ടത്. തിങ്കളാഴ്ചമുതലാണ് പരിഷാകാരങ്ങള്‍ നിലവില്‍ വരുന്നത്. നിയന്ത്രണങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയ കുളത്തൂപ്പുഴ പഞ്ചായത്ത് മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നകാര്യാവും തിങ്കളാഴ്ച പരിഗണിക്കും. ഉത്സവ കാലത്ത് കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കുന്നത് ഉറപ്പാക്കാനായ് രണ്ടാഴ്ചക്കാലത്തേക്കായാണ് പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയട്ടുളളതെന്ന് കുളത്തൂപ്പുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബു എബ്രഹാം,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് പുളിന്തിട്ട,സെക്രട്ടറി എ.ഷാനവാസ്.ടാക്സി ഓട്ടോറിക്ഷാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.