കുളത്തൂപ്പുഴ സര്‍വ്വീസ് സഹകരണബാങ്കില്‍ സഹകരണ സമാശ്വാസ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാന സഹകരണവകുപ്പ് സഹകരണസംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന സഹകരണ അംഗ സമാശ്വാസ പദ്ധതിയക്ക് കുളത്തൂപ്പുഴ സഹകരണബാങ്കില്‍ തുടക്കമായി. രോഗം ബാധിച്ച് സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടവും ഫണ്ട് അനുവദിക്കുന്നതും സഹകരവകുപ്പ് നേരിട്ടായിരിക്കും,പണം അനുവദിച്ച് വരുന്നമുറയ്ക്ക് ബാങ്ക് നേരിട്ടാണ് ആനുകൂല്യം എത്തിച്ചു നല്‍കുന്നത്. പദ്ധതിയുടെ സഹായം ലഭ്യമാക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള അപേക്ഷസ്വീകരിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.ജെ.അലോഷ്യസ് ബാങ്ക് ഹാളില്‍ നിര്‍വ്വഹിച്ചു. വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയമായവര്‍, പരാലിസിസ് ബാധിച്ചവര്‍,ഹൃദ്രോഗികള്‍,അര്‍ബുധം,കരള്‍ സംബന്ധമായ മാറാരോഗത്തിനടിമയായവരെ എച്ച്.ഐ.വി.ബാധിതര്‍,അപകടത്തില്‍പ്പെട്ട് വൈകല്യം സംഭവിച്ചവര്‍ ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയിലൂടെ സഹായമെത്തിക്കുന്നത്. രോഗാവസ്ഥയും,ചികിത്സാ ചിലവും കണക്കിലെടുത്ത് പതിനായിരം മുതല്‍ അമ്പതിനായിരം രൂപാവരെയാണ് തിരിച്ചടക്കേണ്ടത്ത വിധം സഹായമായെത്തിക്കുന്നത്.ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും,വരുമാനസര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്തി ബാങ്ക് അംഗത്വമുളള അര്ഗ്ഗരായവര് ഉടന്‍തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഉദ്ഘാടനവേളയില്‍ പ്രസിഡന്റ് അറിയിച്ചു. ബാങ്ക് സെക്രട്ടി പി.ജയകുമാര്‍,ഭരണസമിതി അംഗങ്ങളായ കെ.ജി.ബിജു, കെ.ജോണി എന്നിവര്‍ നേതൃത്വം നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ