ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭക്ഷ്യസുരക്ഷാവിഭാഗം കുളത്തൂപ്പുഴയില്‍ പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ഭക്ഷ്യസുരക്ഷാവിഭാഗം കുളത്തൂപ്പുഴയില്‍ പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ഓണംവിപണി സജീവമാകുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളില്‍ മായചേര്‍ക്കുന്നത് തടയുന്നതിനായും, ഗുണനിലവാരമില്ലാത്ത വെളിച്ചണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുക,പലചരക്ക് മറ്റ് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് കണ്ടത്തി തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാവിഭാഗം കുളത്തൂപ്പുഴയില്‍ പരിശോധനനടത്തി നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും പിഴ ചുമത്തുന്നതിനു മുന്നോടിയായുളള നോട്ടീസ് നല്‍കുകയും ചെയ്തു. മിക്കസ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് ലൈസന്‍സും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍ അനുമതിയുമില്ലാതെയാണ് വ്യാപാരം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ടു. പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.
ിക്ക കടകളിലും മാസ്ക്ക് ധരിക്കാതെ പണി എടുക്കുന്ന തൊഴിലാളികളേയും,വയോധികരേയും കണ്ടെത്തി കര്‍ശന നിര്‍ദ്ദേശം നല്‍കുകയിട്ടുമുണ്ട്. ബേക്കറി ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന കടകളും,ബോര്‍മകളും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലന്നാണ് ഭക്ഷ്യാസുരക്ഷാ വിഭാഗത്തിന്‍ വിലയിരുത്തല്‍.
പത്തനാപുരം പുനലൂര്‍ ഫുഡ്സേഫ്റ്റി ഓഫിസറന്മാരായ ജിതിന്‍ദാസ്, വിനോദ്കുമാര്‍, ടി.എസ്.ബാബുകുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.