കുളത്തൂപ്പുഴയില്‍ നിയന്ത്രണങ്ങല്‍ കടുപ്പിച്ച പോലീസ് പ്രധാന പാതകള്‍ അടച്ച് നിരോധനം കര്‍ക്കശമാക്കി.
പ്രധാന പാതകള്‍ അടച്ച് പോലീസ് പ്രദേശത്ത് നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചു. സമ്പര്ക്കത്തിലൂടേ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന കുളത്തൂപ്പുഴയില്‍ വീണ്ടും ഒരാളില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങല്‍ കടുപ്പിച്ച പോലീസ് പ്രധാന പാതകള്‍ അടച്ച് നിരോധനം കര്‍ക്കശമാക്കി. കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവ് പൂമ്പാറ സ്വദേശിയായ വയോധികനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക ആശ്വസ്ഥത അനുഭവപ്പെട്ട് വീടിനുളളില്‍ കുഴഞ്ഞ് വീണ വൃദ്ധനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയിലും പ്രവേശിച്ചിരുന്നു നാല് ദിവസം മുമ്പായിരുന്നും സംഭവം അന്ന് റാപ്പിഡ് പരിശോധന നടത്തിയെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പോലീസ് പ്രേദേശത്ത് നിയന്ത്രണങ്ങല്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. നേരുത്തെ സാംനഗര്‍ സ്വദേശികള്‍ക്ക് രോഗം സ്ഥിരികരിച്ചപ്പോള്‍ ഇടറോഡുകളും നടവഴികളും അടച്ചിട്ടായിരുന്നു പോലീസ് നയന്ത്രണം. തിരുവനന്തപുരം ചെങ്കോട്ട പാതയില്‍ ഗണപതിയമ്പലം കുളത്തൂപ്പുഴ ജംഗ്ഷന്,ഇ.എസ്.എം.കോളനി നെടുവണ്ണൂര് കടവ് പ്രദേശങ്ങളിലാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വയോധികന് ആരുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതെന്ന് പുനലൂര്‍ ഡി.വൈ.എസ്.പി. അനില്‍ദാസ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്താന്‍ കുളത്തൂപ്പുഴയിലെത്തിയതായിരുന്നു അദ്ദേഹം. കണ്ടോമെന്റ് സോണായ പ്രദേശത്ത് ജനങ്ങല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിനടക്കരുതെന്നും മുന്നറിയിപ്പ് നല്കി. വയോധികന്റെ സമ്പര്‍ക്കത്തിലുളളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുളള ശ്രമത്തിലാണ് പോലീസ് നടത്തുകയാണെന്ന് കുളത്തൂപ്പുഴ എസ്.ഐ. അശോക കുമാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ