കൊല്ലം കുളത്തൂപ്പുഴയിലെ പട്ടികവർഗ്ഗ നെയ്ത്തുശാല നാശത്തിൻെറ വക്കിൽ.
ആദിവാസി ക്ഷേമത്തിനായി കുളത്തൂപ്പുഴയിൽ ആരംഭിച്ച പട്ടിക വർഗ്ഗ നെയ്ത്തു സഹകരണ സംഘം നാശത്തിൻെറ വക്കിൽ.
സംഘം പ്രവർത്തിക്കുന്നതിന് ആവശ്യമായ ധനസഹായം വകുപ്പിൽ നിന്നും ലഭിക്കാതെ വന്നതോടെയാണ് സംഘത്തിൻെറ ദുരിതം ആരംഭിച്ചത്. ആദിവാസികളായ സ്ത്രീകൾക്ക് തുണി നെയ്യാൻ പരിശീലനം നൽകിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം ഇവിടെ പരിശീലന കാലത്ത് ചെറിയ തുക ഇവർക്ക് വേതനമായും നൽകിയിരുന്നു.
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിനെ നോക്കാനും കാണാനും മേൽനോട്ടത്തിനും ആളില്ലാതെ വന്നതോടെയാണ് ഇതിന്റെ ദുരിതം തുടങ്ങിയത്. ഒട്ടേറെ തൊഴിലാളികൾ പണി എടുത്തിരുന്ന സംഘത്തിൽ ഇപ്പോള്‍ ആകെ എത്തുന്നത് അഞ്ച് പേർമാത്രം. ഇവർക്കു പോലും കൃത്യമായി വേതനം നൽകാനാവാതെ തട്ടി തടഞ്ഞാണ് സംഘത്തിൻെറ പോക്ക്. പ്രവർത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് വ്യവസായ വകുപ്പിൽ നിന്നും അനുവദിച്ച് നൽകുമെന്ന് വാഗ്ദാനം നൽകി പോയവർ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കിയില്ലന്നാണ് തൊഴിലാളികൾ പറയുന്നത്.
നെയ്തെടുക്കുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെ വന്നതോടെ ഇവയുടെ നാശവും തുടങ്ങി. പരിശീലനം സിദ്ധിച്ചവർ പ്രദേശത്ത് ഏറെ ഉണ്ടെങ്കിലും അന്ന് തുശ്ചമായ വേതനത്തിന് പണി എടുക്കാൻ ആളില്ലാതെ വന്നതും പ്രവർത്തനത്തെ ബാധിച്ചു.
അതിനാല്‍ ഏറെക്കാലം സംഘം അടച്ചിടേണ്ടിയും വന്നും.അര നൂറ്റാണ്ട് ആയിട്ടും തപ്പി തടഞ്ഞാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
1984 ലാണ് വില്ലുമല ആദിവാസി കോളനി കേന്ദ്രീകരിച്ച് കൈത്തറി നെയ്ത്തു ശാല പ്രവർത്തനം ആരംഭിച്ചത്. 1989ൽ പട്ടികവർഗ്ഗ വികസന വകുപ്പ് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ച് നൽകി. ഇതോടെ സെയ്ത്തുശാല ഇവിടേക്ക് മാറ്റി പ്രവർത്തനം വിപുലമാക്കുകയായിരുന്നു. എന്നാൽ മാറ്റത്തിന് അനുസരിച്ച് യാതൊരു ധനസഹായമോ മേൽനോട്ടമോ സർക്കാരിൽ നിന്നും പിന്നീട് ലഭിച്ചതുമില്ല.
മുപ്പത് തറിയന്ത്രങ്ങൾ ഉണ്ടായിരുന്ന ഇവിടെ അറ്റകുറ്റ പണി നടത്തി ഏതാനും ചിലത് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികലില് പലരും തൊഴിലുറപ്പ് തൊഴിലും മറ്റും തേടി പോയതിനാള്.പുറത്ത് നിന്നുളള തൊഴിലാളികളെ ഏർപ്പെടുത്തിയാണ് കുറച്ചെങ്കിലും തപ്പി തടഞ്ഞ് പ്രവർത്തനമിപ്പോള്‍ തളളി നീക്കുന്നത്.
അടിസ്ഥാന സൌകര്യമില്ലാതെ തൊഴിലാളികള്‍ ദുരിതത്തില്‍
എല്ലാദിവസവും മുടങ്ങാതെ ജോലിക്കെത്തുന്ന സ്ത്രീ തൊഴിലാളികൾക്ക് പ്രഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പോലും സൗകര്യമില്ല. വെളളവും വെളിച്ചവും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കെട്ടിടത്തിൻെറ മേൽക്കൂര പലയിടത്തും തകർന്ന് മഴവെളളം തറികളിൽ പതിച്ചു കെട്ടിടവും തറികളും ചോർന്നൊലിച്ചു തകര്‍ച്ച നേരിടുന്നു.
കെട്ടിടത്തിന്റെ പരിസരം കാടുകയറി പാമ്പുവളർത്തൽ കേന്ദ്രമായ നിലയിലും. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ആവാസ കേന്ദ്രമായി മാറി. നൂലിന് നിറം പിടിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന വലുപ്പമോറിയ ചെമ്പു പാത്രവും അനുബന്ധ ഉപകരണങ്ങലും മോഷ്ടാക്കൾ ഏന്നേ കടത്തി കൊണ്ട് പോയി.പരിശീലന കാലത്തും വേതനം നല്‍കിയിട്ടും തൊഴിലെടുക്കാന്‍ ആളില്ല.
ആദിവാസികളായ യുവതികള്‍ക്ക് ശമ്പളത്തോടൊപ്പമാണ് ഇവിടെ പരിശീലനം നല്‍കുന്നത്.ആറായിരം മുതല്‍ എണ്ണായിരം രൂപ വരെയാണ് പരിശീലന കാലത്ത് ശമ്പളമായി നല്‍കുന്നത്. മൂന്ന് മാസം പരിശീലനം പൂര്‍ത്തിയാക്കിയാല്‍ തുണിനെയ്തു തുടങ്ങാം. നെയ്ത്തിനു ആവശ്യമായ നൂല് സര്‍ക്കാര്‍ എത്തിച്ചു നല്‍കും. ഒരുമീറ്റര്‍ തുണി നെയ്യുന്നതിന് ഇപ്പോള്‍ 84 രൂപ 50 പൈസയാണ് ലഭിക്കുന്നത്. മികച്ച പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് എട്ടും, പത്തും മീറ്റര്‍ തുണിനെയ്തെടുക്കാനാകും. നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്താണ് സംഘത്തിനു പണം നല്‍കുന്നത് എന്നാല്‍ ആദിവാസി വിഭാഗത്തില്‍ നിന്നും നെയ്ത്തു മേഖലയിലേക്ക് ആരും കടന്ന് വരാത്തതാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഇടയാക്കിയത്.
20 ലക്ഷത്തിന്റെ പുതിയ പദ്ധതിയൊരുക്കി അധുനിക സൌകര്യങ്ങളോടെ സംഘത്തിന്റെപ്രവര്ത്തനം വിപുലമാക്കും
ആധുനിക രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉതകുന്നതരത്തിലുളള തറിമിഷ്യനുകള് വാങ്ങി സംഘം വിപുലീകരിച്ച് പ്രവര്‍ത്തന മികവ് കൈവരിക്കുന്നതിനായി 20 ലക്ഷം രൂപയുടെ പുതിയ പദ്ധതി തയ്യാറാക്കി വ്യവസായ വകുപ്പിന്റെ അനുമതിക്കായി ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആദിവാസി യുവതികള്‍ക്ക് പുറമെ മറ്റ് വിഭാഗങ്ങള്‍ക്കും പരിശീലനം നല്കി തുണി നെയ്തെടുക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ അടിസ്ഥാന സൌകര്യ വികസനത്തിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.പദ്ധതി അനുവദിച്ചു കിട്ടിയാല്‍ സംഘത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി എടുക്കാന്‍ കഴിയുമെന്ന് പട്ടിക വര്‍ഗ്ഗ നെയ്ത്തു സഹകരണസംഘം പ്രസിഡന്റ് വിമലപറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ