കുളത്തൂപ്പുഴയിലെ കണ്ടെയിന്‍മെന്‍റ് സോണ്‍ പിന്‍വലിച്ചു. കോവിഡ് രോഗം ബാധിച്ച് മരിച്ച അമ്പതേക്കര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുളളവരുടെ എണ്ണം പെരുകുന്നു.
ആദിവാസി കോളനിയിലേക്കുളള പാത പോലീസ് അടച്ചു അമ്പതേക്കറില്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കുളത്തൂപ്പുഴയില്‍ ആഴ്ചകളായി കോവിഡ് രോഗങ്ങളൊന്നും സ്ഥിരീകരിക്കാത്തതും രോാഗവ്യാപന സാധ്യത ഇല്ലാതിരുന്നതുമായ കുളത്തൂപ്പുഴ ജംഗ്ഷന്‍ ഉള്‍പ്പെട്ടിരുന്ന ഠൌണ്‍വാര്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം പിന്‍വലിച്ചു. നിയന്ത്രണങ്ങളില്‍ വലഞ്ഞ കുളത്തൂപ്പുഴയിലെ വ്യാപരികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തിങ്കളാഴ്ച ദുരന്തനിവാരണ സമിതി അടിയന്തിരമായി യോഗം ചേരുകയും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്‍റ് സോണ്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാദുരന്തനിവാരണസമിതിക്ക് കത്തു നല്‍കിയതോടെയാണ് ദുരന്തനിവാരണ സമിതിചെയര്‍മാന്‍കൂടിയായ ജില്ലാകളക്ടര്‍ ഇടപെട്ടാണ് തിങ്കളാഴ്ച രാത്രിതന്നെ നിയന്ത്രണങ്ങള്‍ നീക്കുകയായിരുന്നു. ഠൌണ്‍ വാര്‍ഡ് കൂടാതെ,കുളത്തൂപ്പുഴ,ഇ.എസ്.എം.കോളനി വാര്‍ഡുകളും നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കുളത്തൂപ്പുഴയിലെ ബാങ്കുകളിലും,വ്യാപരസ്ഥാപനങ്ങളിലും,നിരത്തുകളിലും ചൊവ്വാഴ്ച നന്നേതിരക്ക് അനുഭവപ്പെട്ടു.വ്യാപരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ തുടരും.ഇളവുകള്‍ വന്നതോടെ ജംഗഷനിലെ വ്യാപരസ്ഥാപനങ്ങള്‍ക്കും ടാക്സി ഓട്ടോതൊഴിലാളികള്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്. അതേസമയം ചികിത്സക്കിടയില്‍ തിരുവനന്തപുരം പുലയനാര്‍കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുളത്തൂപ്പുഴ അമ്പതേക്കര്‍സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലുളളവരുടെ എണ്ണം പത്തിലധികമായി വര്‍ദ്ധിച്ചതോടെ അമ്പതേക്കര്‍ വില്ലുമല ആദിവാസികോളനി ഉള്‍പ്പെട്ട പ്രദേശം പോലീസ് അടച്ച് പൂട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.അമ്പതേക്കര്‍ പാതയില്‍ ഡീസെന്‍റ് മുക്ക് വനം ചെക്ക് പോസ്റ്റിനു സമീപമാണ് പോലീസ് പാതഅടച്ച് വാഹന പരിശോധന കര്‍ശനമാക്കിയത്. രോഗവ്യപന സാധ്യത കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ