*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഭിത്തികള്‍ തകര്‍ന്നുവീണു. അംഗ പരിമിതരായ കുടുംബം ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഭിത്തികള്‍ തകര്‍ന്നുവീണു. അംഗ പരിമിതരായ കുടുംബം ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ലൈഫ് പദ്ധതിയിൽ നിന്നും അധികൃതർ  തഴഞ്ഞ കുടുംബമാണ് ഇതോടെ ദുരിതത്തിലായത്.  ചോഴിയക്കോട് പത്തേക്കര്‍ ചരുവിള   പുത്തൻവീട്ടിൽ ഹലീൽന്‍റെ വീടാണ് തോരാതെ മഴിയില്‍ കുതിര്‍ന്ന് വീടിന്‍റെ ഭിത്തികള്‍ നിലം പതിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. അംഗപരിമിതനായ ഹലീലും,ബധിരമൂകയായ ഭാര്യ സബീന ഇവരുടെ ഒന്നരവയസുളള കുട്ടിയും വൃദ്ധമാതാവും കിടന്നുറങ്ങുന്ന മുറികളുടെ ഭിത്തികളാണ് തകര്‍ന്ന് വീണത്.

വീടിന്‍റെ തകര്‍ച്ച മുന്നില്‍ കണ്ട് ഏറെ നാളായി ഇവര്‍ക്ക് ഉറക്കമില്ലാത്ത രാത്രകളായിരുന്നു. മന്‍കട്ടകെട്ടിയ വീടിന്‍റെ ഭിത്തിയില്‍ മഴവെളളം ഒലിച്ചിറങ്ങി അപകടാവസ്ഥയിലായതിനാല്‍ വളരെ കരുതലിലായിരുന്നു ഈ നിര്‍ദ്ധന കുടുംബം വീട്ടിനുളളില്‍ കഴിച്ച് കൂട്ടിയിരുന്നത്.

കുട്ടിയെ ഉറക്കി കിടത്തുമ്പോള്‍ മുതിര്‍ന്നവര്‍ കാത്തിരുന്നാണ് നേരം വെളുപ്പിക്കാറുളളതെന്നാണ് കുട്ടിയുടെ മുത്തശ്ശി നബീസബീവി പറയുന്നു.  നേരം പുലര്‍ന്നതിന് ശേഷമാണ് അപകടം സംഭവിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടാവാതെ രക്ഷപ്പെട്ടു.

വീടിന്‍റെ ഭിത്തിയില്‍ നിന്നും മണ്ണ് വീഴുന്ന ശബ്ദം കേട്ട് പെട്ടന്ന് കുട്ടിയെയും എടുത്ത് പുറത്തിറങ്ങിയ ഉടന്‍ ഭിത്തികള്‍ നിലം പതിക്കുകയായിരുന്നു.രാത്രി ഉറക്കത്തിലായിരുന്നു അപകടമുണ്ടായതെങ്കില്‍ ഒന്നും അറിയാന്‍ കഴിയില്ലായിരുന്നു ഹലീല്‍ ഇത് പറയുമ്പോഴും അപകടത്തിന്‍റെ നടുക്കം ഇവര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല.

പശുവളര്‍ത്തല്‍ മുഖ്യ തൊഴിലായി സ്വകരിച്ച കുടുംബത്തിന് സ്വന്തമായ് വീട് എന്നത് സ്വപനം മാത്രമാണ്. 50 വർഷത്തോളം പഴക്കം ചെന്ന  പച്ച കട്ടകെട്ടി ഷീറ്റും  ടാർ പാളിനും വലിച്ചുകെട്ടിയ വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു വീണിട്ടും കഴിഞ്ഞ പത്തു വർഷത്തോളമായി കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ ഗ്രാമസഭകളില്‍ വീടിനായി അപേക്ഷ സമർപ്പിച്ചിട്ടും ഇവരെ പരിഹണക്കാത്തതാണ് ഇവരുടെ ഇപ്പോഴത്തെ ദുരിതത്തിന് ഇടയാക്കിയിരിക്കുന്നത്.

ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന്‍റെ   അടിസ്ഥാനത്തിൽ. മേൽ നടപടികൾക്കായി ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയെങ്കിലും ലൈഫ് പദ്ധതിയിലും ഉല്‍പ്പെടുത്താതെ അധികൃതര്‍കയ്യൊഴിഞ്ഞന്നാണ് ഇവരുടെ ആക്ഷേപം. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.