കൊല്ലം കുളത്തുപ്പുഴ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ രണ്ടു മാസം പഴക്കമുള്ള തലയോട്ടി കണ്ടെത്തി. കുളത്തുപ്പുഴ കട്ടളപ്പാറക്കു സമീപമുള്ള ചെന്തുരുണി വന്യജീവി സങ്കേതത്തിലെ കല്ലുവരമ്പു സെക്ഷൻ മേഖലയിൽ ആണ് രണ്ടു മാസം പഴക്കമുള്ള തലയോട്ടി കണ്ടെത്തിയത്.
ദൈനദിനമുള്ള പരിശോധനയുടെ ഭാഗമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിലാണ് തലയോട്ടിയും തൂങ്ങി മരിച്ചതിന്റെതെന്നു സംശയിക്കുന്ന കൈലി മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയിൽ പെട്ടത്. തലയോട്ടി കിടക്കുന്ന ഭാഗത്തുനിന്ന് 50 മീറ്ററോളം ദൂരെ ശരീരത്തിലെ മറ്റ് എല്ലുകളും കണ്ടെത്തുകയുണ്ടായി.
മൃതദേഹം തൂങ്ങി അഴുകിയതിനെ തുടർന്ന് ശരീര ഭാഗങ്ങൾ മൃഗങ്ങൾ കടിച്ചു കൊണ്ടു പോയത് കൊണ്ടായിരിക്കാം ശരീരത്തിലെ എല്ലുകൾ ദൂരെ കാണപ്പെട്ടതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
രണ്ടു മാസം മുമ്പേ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ അമ്പതേക്കറിൽ നിന്നും കാണാതെ പോയ വാസു എന്നയാളുടെ മൃതദേഹം ആണോ ഇതെന്ന് പോലീസ് സംശയിക്കുന്നു.
കാണാതെ പോയ വാസുവിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി അയാളുടെ കൈലിയും ഷർട്ടും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾ വന്നാലേ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആരുടേതെന്ന് പറയാന്‍ കഴിയു എന്നുള്ളതാണ് പോലീസിന്റെ നിലപാട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ