ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അമിത ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികൾ നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സംഘം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്നും പിടികൂടി.

അമിത ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികൾ നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സംഘം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്നും പിടികൂടി. മിനി ലോറിയിൽ വാഴ കുലക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 890 അതി മാരകമായ ലഹരി ഗുളികളാണ് പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ സെന്തിൽ മുരുകനെ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ ഇത് ആയൂർ ഭാഗത്തേക്ക് കൊണ്ടുവന്നതാണന്ന സൂചന ലഭിച്ചിട്ടുണ്ട്.  ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം. അറസ്റ്റിലായ സെന്തിൽ മുരുകനെതിരെ 20 വർഷം വരെ തടവും 2 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഓണം ലക്ഷ്യമിട്ട് കൊല്ലം ജില്ലയിലേക്ക്  അമിതമായി ലഹരി വസ്തുക്കള്‍ കടന്നു വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് എക്സൈസ് സംഘം പരിശോധന നടത്തി വരികയാണന്നും, ഓണം വരെ ഇത് തുടരുമെന്നും തെക്കൻ മേഖല ജോയിന്റ് എക്സ്സൈസ് കമ്മിഷണർ, A.S.രഞ്ജിത് പറഞ്ഞു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.