ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മലയോരഹൈവേ മഴയില്‍കുതിര്‍ന്ന് ഇടിഞ്ഞ് തകര്‍ന്നു അപകടാവസ്ഥയില്‍.

കൊല്ലം കുളത്തൂപ്പുഴ മലയോരഹൈവേ മഴയില്‍കുതിര്‍ന്ന് ഇടിഞ്ഞ് തകര്‍ന്നു അപകടാവസ്ഥയില്‍.  പാതയിയില്‍വിളളല്‍ കണ്ടതിനെതുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം.നിര്‍മ്മാണത്തില അപാകത ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്.മലയോരഹൈവേ നിര്‍മ്മാണത്തില്‍ ആക്ഷേപം നിലനില്‍ക്കുന്നതിനിടയില്‍ പാതക്ക് നെടുകെ വിളളല്‍കണ്ടെത്തുകയും നിര്‍മ്മാണഭാഗം പൊട്ടിപിളരുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. രണ്ടാംഘട്ടം ടാറിംഗ് നിര്‍മ്മാണം പൂര്‍ത്തിയായ കുളത്തൂപ്പുഴ അഞ്ചല്‍ പാതയില്‍ കുളത്തൂപ്പുഴ ഫെഡറല്‍ ബാങ്കിനു സമീപത്തായാണ് റോഡില്‍ വിളളല്‍ രൂപപ്പെട്ട് പാത അപകടാവസ്ഥയിലായിരിക്കുന്നത്. ഇതോടെ മരാമത്ത് വിഭാഗം ജീവനക്കാരെത്തി പാതയില്‍ വാഹനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വീപ്പകള്‍ സ്ഥാപിച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു.ദിവസങ്ങള്‍ക്ക് മുമ്പ് പാതയില്‍ ചെറിയരീതിയല്‍ വിളളല്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ മരാമത്ത് വിഭാഗത്തെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. രണ്ടുദിവസങ്ങളിലായ് മഴതോരാതെ പെയ്യാന്‍ തുടങ്ങിയതോടെ വിളളലിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുകയും പാത അപകടാവസ്ഥയില്‍ ആവുകയുമായിരുന്നു. താഴ്ചയിലുളള വയലേലയുടെ മന്‍തിട്ട ഉയരത്തില്‍ കോണ്‍ക്രീറ്റ് ബീം കെട്ടി ഉയര്‍ത്തിയാണ് ഇവിടെ പാതയക്ക് വീതികൂട്ടിയിട്ടുളളത്. ഈ നിര്‍മ്മാണഭാഗം റോഡില്‍ നിന്നും തെന്നിമാറിയാണ് അപകടാവസ്ഥയിലുളളത്. സമീപത്തെ വൈദ്യുതതൂണും തകരാറിലായിട്ടുണ്ട്. പാതയുടെ ഒരുഭാഗം പൂര്‍ണ്ണമായി ഇടിഞ്ഞ് താണ് റോഡില്‍ നിന്നും തെന്നിമാറിയ നിലയിലാണ്. ഇതോടെയാണ് നാട്ടുകാര്‍ നിര്‍മ്മാണത്തിലെ ക്രമക്കേട് ആരോപിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നത്. മണ്ണിട്ടുയര്‍ത്തിയ പാതയുടെ ഭാഗം ശരിയായവണ്ണം ഉറപ്പ് വരുത്താതെ കോണ്‍ക്രീറ്റി നിര്‍മ്മാണം നടത്തുകയും തിടുക്കത്തില്‍ ടാര്‍ചെയ്തതുമാണ് പാത തകരാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത് കൂടാതെ നിര്‍മ്മാണത്തിന്‍ ഒരുഘട്ടത്തില്‍ പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ അവലോകന യോഗം വിളിക്കുകയോ നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ മാനിക്കാതെയും കരാറുകാരന്‍റെ തന്നിഷ്ടപ്രകാരമായിരുന്നു നിര്‍മ്മാണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 188കോടി മുടക്കി നിര്‍മ്മാണത്തിന്‍ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി അടുത്തമാസ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കിഴക്കന്‍ മലയോരമേഖലയുടെ വികസനസ്വപ്നം മഴയില്‍ ഒലിച്ച് പോകുന്നത്. താഴ്ച്ചയിലുളള തോട്ടില്‍ നിന്നും കരിങ്കല്ലില്‍ കെട്ടി ഉടര്‍ത്തിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുളളത് ശക്തമായ മഴയില്‍ കെട്ട് ഇരുത്തിയതാകാം മണ്ണ് ഇടിഞ്ഞ് താഴ്ന്ന്  ടാറിംഗ് പൊട്ടിതകരാന്‍ ഇടയാക്കിയെതെന്നാണ് സംശയിക്കുന്ന മോശം കാലാവസ്ഥയായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം പരിശോധിച്ച് വിലയിരുത്താനാകുന്നില്ല മഴമാറിയാലുടന്‍ തകര്‍ച്ചപരിഹരിക്കുന്നതിനുളള നടപടി ഉണ്ടാകും പൊതുമരാമത്ത് അഞ്ചല്‍ സെക്ഷന്‍ അസിസ്റ്റന്‍റ് ഇന്‍ഞ്ചിനീയര്‍ രാഹുല്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.