കൊല്ലം നിലമേലിൽ സെക്യൂരിറ്റി ജീവനക്കാരൻ തലക്കടിയേറ്റു മരിച്ചു. പത്തനാപുരം സ്വദേശി ബുഹാരിയാണ് മരിച്ചത്.നിലമേലിലെ SBI ബാങ്ക് പ്രവർത്തിക്കുന്ന ബിൽഡിംഗിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ബുഹാരി.ഇന്നലെ രാത്രി എട്ടു മണിയോട് കൂടി റോഡിന്റെ മറുവശത്തുളള ഹോട്ടൽ ഉടമ രാജേഷ് ബാങ്കിനു മുൻവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കാനായി എത്തിയപ്പോൾ ഞരക്കം കേൾക്കുകയും.ആളൊഴിഞ്ഞ ഭാഗത്ത് ബുഹാരി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് ചടയമംഗലം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് പോലീസ് സ്ഥലത്തെത്തി.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.
തലയ്ക്ക് പിൻവശത്ത് ആഴത്തിൽ മുറിവേറ്റിരുന്നു.മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തന്നെ ബുഹാരിയുടെ നില ഗുരുതരം ആയിരുന്നു എന്നാൽ ഇന്ന് രാവിലെ 7:50 ഓടെ ബുഹാരി മരണപ്പെട്ടു.
ഇന്നലെ രാത്രി തന്നെ ചടയമംഗലം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. മരണപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനായ ബുഹാരി പത്തനാപുരം സ്വദേശി എന്നല്ലാതെ മറ്റൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.സംഭവം കണ്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നും പനപ്പാംകുന്ന് സ്വദേശി അജിത്താണ് ബുഹാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയും പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു
ചടയമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ബുഹാരിയെ തലക്കടിച്ച് കൊലപെടുത്തിയ വടി സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.ഈ ബിൽഡിംഗ് തിരുവനന്തപുരം സ്വദേശി മുഹമ്മദിന്റേതാണ് .
ബുഹാരി ഇവിടെ ജോലിക്കെത്തിയിട്ട് രണ്ടാഴ്ചയെ ആയിട്ടുളളു. ഈ കാംബൌണ്ടിനുളളിൽ പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ ഒരു ഹോട്ടൽ ഉണ്ട്. ഈ കെട്ടിടം രാത്രി കാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു.ഇതിനെ തുടർന്നാണ് പഴയ സുരക്ഷാ ജീവനക്കാരനെ മാറ്റി ബുഹാരിയെ നിയമിച്ചത്.പഴയ സെക്യുരിറ്റി ജീവനക്കാരനെ പോലെ ബുഹാരി സാമൂഹ്യ വിരുദ്ധർക്ക് ഇവിടെ ഇടം നൽകിയിരുന്നില്ല.
സാമൂഹിക വിരുദ്ധര്‍ക്ക് മദ്യപിക്കാനും മറ്റു ഇടം നൽകാത്തതിലുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ബുഹാരിയുടെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. കോവിഡ് പരിശോധന കൾക്ക് ശേഷമെ മറ്റു നടപടികൾ സ്വീകരിക്കു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ