കൊല്ലം ഏരൂര്‍ ക്ഷീരോത്പാദക സംഘത്തിലെ അഴിമതി.
പാല്‍ സംഭരണം നിര്‍ത്തി.
മന്ത്രി കെ. രാജുവിന്റെ പഞ്ചായത്തിലെ ഇടതുമുന്നണി ഭരിക്കുന്ന ഏരൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ വ്യാപക അഴിമതിയെത്തുടര്‍ന്നാണ് പാല്‍ സംഭരണം നിര്‍ത്തിയത്.
സംഘത്തിലെ മറ്റു അംഗങ്ങളുടെ പരാതിയെ തുടർന്ന് സീനിയർ ക്ഷീരവികസനഓഫീസർ നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഈ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു.
2019 ജൂലൈ 8 ന് 64000രൂപയുടെയും സെപ്തംബറില്‍ 16780രൂപയുടെയും കുറവാണ് രജിടറില്‍ കാണുന്നത്.
ഒക്ടോബര്‍ മൂന്നിന് കാലിത്തീറ്റ വില്‍പ്പന ഇനത്തില്‍ 85726 രൂപായുടെ കുറവും നവംബര്‍ 30ന് 18152 രൂപയുടെ കുറവും ബ്ളോക്ക് ക്ഷീരവികസന ഓഫീസര്‍ പ്രാഥമിക അന്വേക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
പാല്‍ സംഭരണത്തിലും പണമിടപാടുകളിലും വന്‍ ക്രമക്കേടുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.ക്ഷീര കര്‍ഷകരുടെ പാല്‍ സംഭരണത്തില്‍ നിന്നും പ്രാദേശിക വില്‍പ്പന കഴിഞ്ഞ് ബിഎംസിസിയിലേയ്ക്ക് അയക്കുന്ന സാംപിള്‍ പാല്‍ ഉള്‍പ്പെടെ അളവില്‍ കൂടുതല്‍ ലഭിക്കുന്നതായാണ് രേഖകള്‍.
മരിച്ചുപോയ കര്‍ഷകരുടെ പേരിലും സംഘവുമായി ബന്ധമില്ലാത്ത ആളുകളുടെ പേരിലും പര്‍ച്ചേഴ്സ് രജിസ്ടറില്‍ അളവ് രേഖപ്പെടുത്തിയിരിക്കുന്നു.
പാലിന്റെ പ്രാദേശിക വില്‍പ്പനയിലും കാലിത്തീറ്റ വില്‍പ്പനയിലും വ്യാപക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്.എണ്ണത്തിൽ 100ഒളോം ചാക്ക് കാലിത്തീറ്റകൾ സ്റ്റോക്ക് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റു ക്ഷീര സംഘങ്ങളിൽ നിന്നും ബിഎംസിസിയിലേക്ക്
പാല് കൊടുക്കുന്നതിൽ കണക്കിൽ കുറവുണ്ടെന്നുള്ള ആരോപണവുമായി മറ്റു സംഘങ്ങളും രംഗത്തുവന്നിരിക്കുകയാണ്.
ഐഎസ്ഓ സര്‍ട്ടിഫിക്കേഷന് വേണ്ടി തെരഞ്ഞെടുക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബിഎംസിസി യുമായ ഏരൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ പാല്‍ സംഭരണമാണ് കൊല്ലം ഡയറി അസിസ്റ്റന്റ് മാനേജര്‍ തടഞ്ഞിരിക്കുന്നത്.
സിപിഐ -സിപിഎം കാലങ്ങളായി ഭരണം നടത്തുന്ന സംഘത്തിന്റെ അഴിമതി ഇടതുമുന്നണിയില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ