ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ഭാര്യയുടെ ക്രൂരത.

പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ഭാര്യയുടെ ക്രൂരത. വിദേശത്ത്‌ നിന്ന് നാട്ടിലെത്തി ക്വറന്റയിനില്‍ കഴിഞ്ഞ ശേഷം എത്തിയ പ്രവാസിയെ വീട്ടില്‍ പ്രവേശിപ്പിക്കാതെ ഭാര്യയും മക്കളും  രാവിലെ ഏഴ് മണിക്ക് എത്തിയ യുവാവ് വീട്ടിൽ കയറാൻ സാധിക്കാതെ വീടിന്റെ ഗേറ്റിന് മുന്നിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.രാവിലെ വന്ന യുവാവിന് മാനുഷിക പരിഗണന വെച്ച് പോലും പ്രാഥമിക കൃത്യം നടത്താന്‍ ഉള്ള സൗകര്യം പോലും വീട്ടുകാര്‍ നല്‍കിയില്ല.

പ്രവാസി യുവാവിനു വീട്ടിൽ നിന്നു തന്നെ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത് ഒരു നാടിനെയാകെ ഞെട്ടിച്ചു.

കൊല്ലം പുനലൂര്‍ വെള്ളിമല പതിനഞ്ചാം വാര്‍ഡില്‍ വാഴവിളയില്‍ അമേരിക്കയില്‍ നിന്നും നാട്ടില്‍ എത്തിയ മധുര സ്വദേശി ഭാസ്കര്‍ ക്വറന്റയിനില്‍ കഴിഞ്ഞ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വാടക വീട്ടില്‍ എത്തി. എന്നാല്‍ ഭാസ്കറിനെ വീട്ടില്‍ പ്രവേശിപ്പിക്കാതെ ഭാര്യയും മക്കളും.

വാര്‍ഡ്‌ മെമ്പര്‍ രാജേഷ്‌ ഭാസ്കറിന്റെ ഭാര്യയുമായി ചര്‍ച്ച നടത്തി എങ്കിലുംഒരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരും വാര്‍ഡ്‌ മെമ്പര്‍ രാജേഷും പോലീസില്‍ വിവരം അറിയിച്ചു എങ്കിലും പോലീസും വന്നില്ല.

ഗേറ്റ് തുറന്നു തന്റെ കാര്‍ എങ്കിലും തന്നാല്‍ മധുരയിലുള്ള വീട്ടിലേക്ക് തിരിച്ചു പൊയ്ക്കൊള്ളാം എന്ന് ഭാസ്ക്കര്‍ കെഞ്ചി പറഞ്ഞിട്ടും ഭാര്യയുടെ മനസലിയുകയോ കാറിന്റെ താക്കോല്‍ നല്‍കാനോ ഗേറ്റ് തുറക്കാനോ തയ്യാറായില്ല.

ആര്‍.ഡി.ഓ യുടെ ഇടപെടീലിനെ തുടര്‍ന്ന് തെന്മല പഞ്ചായത്ത് പ്രസിഡന്റ്,വൈസ്‌ പ്രസിഡന്റ്,ആശാ വര്‍ക്കര്‍ തുടങ്ങിയവര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രവാസിയുടെ ഭാര്യ വഴങ്ങിയില്ല.

തുടര്‍ന്ന് യുവാവിന്റെ ആവശ്യ പ്രകാരം പഞ്ചായത്ത് അധികൃതര്‍ നിര്‍ബന്ധമായി ഗേറ്റ് തുറപ്പിച്ചു.കാറിന്റെ താക്കോല്‍ വാങ്ങി നല്‍കി ഭാസ്കരെ മധുരയ്ക്കു തിരിച്ചു അയക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.