ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിർമ്മാണത്തിലിരിക്കുന ഏഴ് നില ഷോപ്പിംഗ് കോംപ്ലക്സ് ഐ ടി പാർക്കിന് എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു

നിർമ്മാണത്തിലിരിക്കുന ഏഴ് നില ഷോപ്പിംഗ് കോംപ്ലക്സ് ഐ ടി പാർക്കിന് എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു നൽകാനുള്ള തീരുമാനത്തെ ചൊല്ലി  ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളവും പ്രതിഷേധവും തുടർന്ന് പ്രതിപക്ഷ ബഹിഷ്ക്കരണവും നടന്നു. 2 മണിക്ക് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിവാദ വിഷയം പരിഗണിച്ചത്. കെട്ടിടത്തിൽ നാമമാത്രമായ ഭാഗം ഒഴിച്ച് ബാക്കി വരുന്ന 60000 ച. അടി സ്ഥലം ഐ ടി പാർക്ക് നടത്തുന്ന ആവശ്യത്തിലേക്ക് ടെണ്ടർ ചെയ്ത് നൽകണമെന്ന വിഷയത്തിന് അംഗീകാരം നൽകണമെന്ന് ചെയർമാൻ അഡ്വ.കെ.എ ലത്തീഫ് ആവശ്യപ്പെട്ടു. ഇതിൽ നെൽസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു.
നിർമ്മാണം പൂർത്തിയാവാത്ത കെട്ടിടം ഐ.ടി പാർക്ക് നടത്താൻ വേണ്ടി നൽകുവാൻ ഒരു യോഗവും തീരുമാനിച്ചിട്ടില്ലെന്നും അഴിമതി നടത്തുവാൻ വേണ്ടിയാണ് വലിയ കെട്ടിടം നാമമാത്ര തുകയ്ക്ക് നൽകുവാൻ പോകുന്നതെന്നും ആരുടേയോ രഹസ്യ നിർദ്ദേശം അനുസരിച്ച് ചെയർമാൻ കൗൺസിലിനെ കബളിപ്പിക്കുകയാണെന്നും നെൽസൺ സെബാസ്റ്റ്യൻ പറഞ്ഞു.
മനഃപൂർവ്വമായി 2 വർഷത്തോളം നിർമ്മാണം നിർത്തിവച്ചതും കൗൺസിൽ കാലാവധി കഴിയുന്നതിന് മുൻപ് ധൃതി പിടിച്ച് ആർക്കോ ഈ എഴ് നില കെട്ടിടം കൈമാറുന്നതും ദുരൂഹമാണ്. പട്ടണത്തിലെ നൂറുകണക്കിന് ചെറുകിട കച്ചവടക്കാർക്ക് പ്രയോജനം ലഭിക്കേണ്ട കെട്ടിടം, ഒരു ബിനാമിയെ ഐ ടി സംരഭകൻ എന്ന പേരിൽ രംഗത്തിറക്കി ലേലത്തിൽ നൽകിയ ശേഷം മറ്റുള്ളവർക്ക് വൻതുകയ്ക്ക് മറിച്ച് വിൽക്കാൻ അവസരം ഒരുക്കുന്ന ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജി.ജയപ്രകാശ് പറഞ്ഞു.കാനറ ബാങ്ക് കെ.എസ്.എഫ്.ഇ ഉൾപ്പെടെ  പൊതുജനങ്ങൾക്ക്  ഉപകാരമാകുന്ന നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ച കെട്ടിടം കൂടിയാലോചനയില്ലാതെ മറിച്ച് വിറ്റ് കാശുണ്ടാക്കാൻ നോക്കുകയാണെന്ന് വിളയിൽ സഫീർ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധിച്ചാലും അജണ്ട പാസാക്കുമെന്ന് ചെയർമാൻ പറഞ്ഞതോടെ ബഹളവും പ്രതിഷേധവും നടന്നു.
തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ച് പട്ടണത്തിൽ പ്രകടനം നടത്തി.
കെട്ടിടം പൂർത്തിയായിട്ടില്ലെന്നും വാടകക്ക് നൽകാൻ പാകമായിട്ടില്ലെന്നും എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ കുറിപ്പെഴുതിയതായി രേഖപ്പെടുത്തിയ അജണ്ടയാണ് അഴിമതി മാത്രം ലക്ഷ്യം വച്ച് ഇന്ന് പാസ്സാക്കിയതെന്നും എന്ത് വില കൊടുത്തും കെട്ടിടം ഇത്തരത്തിൽ വില്പന നടത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.