ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേരള, തമിഴ്നാട് അതിർത്തികൾ അടക്കുന്ന രീതിയിൽ പഞ്ചായത്തുകളുടെ അതിർത്തികൾ മണ്ണിട്ട് അടച്ചു.

കേരള, തമിഴ്നാട് അതിർത്തികൾ അടക്കുന്ന രീതിയിൽ പഞ്ചായത്തുകളുടെ അതിർത്തികൾ മണ്ണിട്ട് അടച്ചു.
അലയമൺ ഗ്രാമപഞ്ചായത്ത് മുഴുവനായും കണ്ടയിൺമെൻറ്സോൺ ആക്കിയതിനെത്തുടർന്ന് ഇട്ടിവ ഗ്രാമപഞ്ചായത്തിൽ നിന്നും അലയമൺ ഗ്രാമ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന പുത്തയം റോഡിലാണ് പോലീസിന്റെ നേതൃത്വത്തിൽ ടിപ്പറിൽ മണ്ണുകൊണ്ടിട്ടു റോഡ് പൂർണമായും അടച്ചിരിക്കുന്നത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന പ്രത്യേക കോടതി വിധി നിലനിൽക്കെയാണ് പോലീസ് ഇത്തരത്തിൽ ഒരു നടപടിയിലേക്കു പോയത്.
അതിർത്തികളിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തേണ്ടുന്ന സ്ഥലത്താണ് അടിയന്തരമായി ആശുപത്രിയിൽ പോലും പോകാൻ പറ്റാത്ത തരത്തിൽ ടിപ്പറിൽ മണ്ണുകൊണ്ട് റോഡു അടച്ചിരിക്കുന്നത്.
കാൽ നടയായി പോലും പോകാൻ പറ്റാത്ത തരത്തിൽ റോഡിനു കുറുകെ മണ്ണിട്ടു അതിർത്തി അടച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രദേശവാസികളും പൊതുപ്രവർത്തകരും പറയുന്നു.
നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരികെ സർക്കാർ വാഹനത്തിൽ ഇവിടെ എത്തി കിലോമീറ്ററോളോം നടന്നു പോകേണ്ടുന്ന ദുഃഖകരമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും കാൽ നടയാത്രയായി പോലും പോകാൻ പറ്റാത്ത അവസ്ഥയാണിതെന്നും സർക്കാർ ഉദ്യോഗസ്ഥർ തന്നെ പറയുന്നു
ില്ലാകളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
എന്നാൽ പോലീസ് നൽകുന്ന വിശദീകരണം കഴിഞ്ഞ ദിവസം രാത്രിയിൽ അലയമൺ പഞ്ചായത്തിലെ കൺടൈന്മെന്റ് സോണിനോടനുബന്ധിച്ചു പഞ്ചായത്ത് അതിർത്തിയായ പുത്തയത്തു വലിയ കമ്പുകൾ ഉപയോഗിച്ച് അതിർത്തി അടച്ചിരുന്നു.എന്നാൽ ഇതു ഇന്നു രാവിലെ തകർത്തതിനെ തുടർന്നാണ് റോഡിൽ മണ്ണിട്ട് അടക്കേണ്ടുന്ന സാഹചര്യം ഉണ്ടായതെന്നും  മറ്റുവഴികൾ സഞ്ചാര യോഗ്യമാണെന്നുമാണ് പോലീസ്‌ നിലപാട് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.