ിവാദമായ ഉത്തര കൊലക്കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു ....അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി .എ അശോകൻ നേരിട്ടെത്തിയാണ് മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രന് മുമ്പിൽ കുറ്റപത്രം സമർപ്പിച്ചത്...
1500-ഓളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത് 82 ദിവസംകൊണ്ട് 250 ഓളം സാക്ഷികളുടെ മെഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്
സൂരജിൻ്റെ വീട്ടിൽ വച്ച് മാർച്ച് രണ്ടിന് രാത്രിയിലാണ് ആദ്യം ഉത്രയെ പാമ്പ് കടിക്കുന്നത് ... ഇത് സ്വാഭാവിക പാമ്പുകടി എന്നാണ് ആദ്യം കരുതിയത് ....എന്നാൽ മെയ് ഏഴിന് അഞ്ചലിലെ വീട്ടിൽ വീണ്ടും ഉത്രയ്ക്ക് പാമ്പുകടിയേറ്റ് മരിച്ചതിൽ തോന്നിയ സംശയമാണ് കൊലപാതകം എന്ന നിലയിലുള്ള അന്വേഷണത്തിലേക്ക് തിരിയുന്നത് ....ലോക്കൽ പോലീസിന് ആയിരുന്നു ആദ്യം അന്വേഷണചുമതല പിന്നീട് ഉത്തരയുടെ മാതാപിതാക്കളുടെ പരാതിയെതുടർന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു...
യൂട്യൂബ് വഴി പാമ്പിനെ കൊണ്ട് ആളുകളെ കടിപ്പിച്ചു കൊല്ലുന്നത് നിരന്തരം കണ്ടു പഠിച്ച ശേഷമാണ് കല്ലുവാതുക്കൽ സ്വദേശിയായ പാമ്പുപിടുത്തക്കാരൻ സുരേഷ് നിന്നും പാമ്പിനെ വിലകൊടുത്ത് വാങ്ങിയത് ... ഇരുവർക്കുമെതിരെ വനംവകുപ്പും കേസെടുത്തിട്ടുണ്ട്..... സമീപകാലത്ത് കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കുറ്റാന്വേഷണമാണ് ക്രൈംബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്നത്.... ഉത്രയെകടിച്ച പാമ്പിനേറ്റ തുൾപ്പെടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.... സുരജിൻ്റെ മൊഴിയിലെ വൈരുധ്യങ്ങളും കള്ളത്തരങ്ങളും സമഗ്രമായി തെളിയിച്ചാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ