ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞ് കിടന്ന തെന്മല ശെന്തുരുണി ഇക്കോ ടൂറിസത്തിന് പുതു ജീവൻ വെക്കുന്നു.

കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞ് കിടന്ന തെന്മല ശെന്തുരുണി ഇക്കോ ടൂറിസത്തിന് പുതു ജീവൻ വെക്കുന്നു.
ഇക്കോ ടൂറിസത്തിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കവുമായി വനംവകുപ്പ്. ചിഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നിർദ്ദേശ പ്രകാരമാണ് വനം വകുപ്പിൻ്റെ കീഴിലെ സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.

ഇതോടെ വനം വകുപ്പ് ഉദ്യോഗസ്‌ത്ഥരുടെ നേതൃത്വത്തിൽ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള റയിഡുകൾ പ്രവർത്തനക്ഷമം ആക്കുന്നതിനും സുരക്ഷാ ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനും ഉള്ള തിരക്കിലാണ് EDC ജീവനക്കാർ.
തെന്മല ശെന്തുരുണി ഇക്കോ ടൂറിസത്തിലെ പ്രധാന സാവാരികളായ ബോട്ടിങ്ങ് ,കുട്ടവഞ്ചി, ബസ് ,ജീപ്പ് എന്നിവയുടെ ട്രൈൽ റൺ നടത്തി.
ശെന്തുരുണി റെയിഞ്ച് ഓഫീസർ Tട സജുവിൻ്റെയും ഇക്കോ ടൂറിസം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി ഉല്ലാസ് കുമാറിൻ്റെയും നേതൃത്വത്തിലാണ് ട്രയൽ റൺ നടത്തിയത്.
ആറ് മാസക്കാലമായി ടൂറിസം കേന്ദ്രങ്ങൾ  അടഞ്ഞ് കിടന്നതിനാൽ വിനോദ സഞ്ചാരികളുമായി സവാരി പോകുന്ന വാഹനങ്ങൾക്കും ,ബോട്ടുകൾക്കും, കുട്ട വഞ്ചികൾക്കും എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ട്രൈൽ റണ്ണിലൂടെ.
കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമെ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന അനുമതി നൽകുകയുള്ളു.

തൊട്ടടുത്ത ദിവസം തന്നെ ശെന്തുരുണി ഇക്കോ ടൂറിസം വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകും .ഇതിനായി ഉള്ള എല്ലവിധ സംവിധാനങ്ങളും സജ്ജമായി കഴിഞ്ഞ് എന്ന് ശെന്തുരുണി വെൽഡ് ലൈഫ് വാർഡൻ ബി.സജീവ് കുമാർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.