ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല കുളത്തുപ്പുഴ പാത തകർച്ചയിൽ .നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിടും മുമ്പേയാണ് പാത തകർച്ചയിൽ ആയത്.

െന്മല കുളത്തുപ്പുഴ പാത തകർച്ചയിൽ .പാതയുടെ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിടും മുമ്പേയാണ് പാത തകർച്ചയിൽ ആയത്.ശബരിമല സി സൻ്റെ ഭാഗമായി ബഡ്ജറ്റിൽ തുക വകയിരുത്തി സർക്കാർ അനുവധിച്ച പതിനൊന്ന് കോടി രൂപ ചിലവഴിച്ചായിരുന്നു പാതയുടെ നിർമ്മാണം . നിർമ്മാണ ഘട്ടത്തിൽ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. പ്രദേശത്തെ പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കൾ വിഷയത്തിൽ ഇടപെടുകയും വിഷയം ഉന്നത ഉദ്യോഗസ്തരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. ഇതോടെ കോൺട്രാക്റ്റർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കുകയായിരുന്നു. തുടർന്ന് ആറ് മാസങ്ങൾക്ക് ശേഷം പാതയുടെ നിർമ്മാണം ആരംഭിച്ചു. ശക്തമായ മഴക്കാലത്ത് പാതയുടെ നിർമ്മാണം ആരംഭിച്ചത് വിവാധങ്ങൾക്ക് വഴിവെച്ചിരുന്നു. ആധുനിക ഗുണനിലവാരത്തിൽ അഞ്ച് വർഷത്തെ ഗ്യാരൻ്റി യിൽ നിർമ്മാണം പൂർത്തിയാക്കിയ പാതയാണ് പൊട്ടിപൊളിഞ്ഞ് തകർച്ചയിൽ ആയിരിക്കുന്നത്.പുനലൂർ നിയോജക മണ്ഡലത്തിൽ കോടികൾ ചിലവഴിച്ച് ആധുനിക ഗുണനിലവാരത്തിൽ നിരവധി പാതകളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഈ പാതകളുടെ നിർമ്മാണ പ്രവർത്തികളിൽ എല്ലാം അഴിമതി നടന്നതായ് ഉള്ള ആരോപണവും ശക്തം .ഈ ആരോപണങ്ങൾ ശരിവെക്കും വിധം നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിടും മുമ്പേ പാതകൾ തകരുകയാണ്.ഇത്തരത്തിൽ നടന്നിട്ടുള്ള അഴിമതികൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വകരിക്കണമെന്നും പാതയുടെ തകർച്ച പരിഹരിക്കുന്നതിന് ഗുണനിലവാരത്തിലുള്ള നിർമ്മാണം നടത്തണമെന്നും കേരളാ കോൺഗ്രസ് ഉന്നത അധികാര സമതി അംഗം കുളത്തുപ്പുഴ റോയി ഉമ്മൻ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.