ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല ഉറുകുന്നിൽ ജലസ്രോതസായ വലതുകര കനാലിലേക്ക് മാലിന്യങ്ങൾ ഒഴുകി എത്തുന്നു.

തെന്മല ഉറുകുന്നിൽ ജലസ്രോതസായ വലതുകര കനാലിലേക്ക് മാലിന്യങ്ങൾ ഒഴുകി എത്തുന്നു. ഒറ്റക്കൽ റെയിൽവേ സ്‌റ്റേഷൻ പാതയിലേ ഓടയിൽ കൂടിയാണ് മാലിന്യങ്ങൾ ഒഴുകി എത്തുന്നത്. പാതയുടെ ഓട നിർമ്മിച്ചിരിക്കുന്നത് കനാലിന് കുറുകെയാണ്. കനാലിന് കുറുകെയുള്ള ഓട അടഞ്ഞതാണ് മാലിന്യങ്ങൾ കനാലിലേക്ക് ഒഴുകി എത്തുവാൻ കാരണം.ലക്ഷങ്ങൾ ചിലവഴിച്ച് പാതകളിലെ ഓടകൾ നിർമ്മാണവും ശുചീകരണവും പഞ്ചായത്തിൽ ഉടനീളം നടത്തുമ്പോഴും  ഈ പ്രദേശത്ത് കാലങ്ങളായ് ഓടയിലെ മാലിന്യം നീക്കം ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജലസ്രോതസുകൾ സംരക്ഷിക്കുവാനും പാതയുടെ വശങ്ങളിലെ ഓടകൾ ശുചീകരിക്കുവാനും ഉള്ള പ്രവർത്തികൾ നടത്താം എന്ന്  നിലനിൽക്കെ ഇതിന് പോലും അധികാരികൾ തയ്യാറായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.