ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം തെന്മലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായ് തോരാതെ പെയ്ത് ഇറങ്ങുന്ന മഴയിൽ പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കൊല്ലം തെന്മലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായ് തോരാതെ പെയ്ത് ഇറങ്ങുന്ന മഴയിൽ പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. അണകെട്ടിൻ്റെ വൃഷ്ട്ടി പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. പൊന്മുടിയുടെ അടിവാരത്തിൽ നിന്ന് ഉത്ഭവിച്ച് ശെന്തുരുണി വനമേഖലയിൽ കൂടി ഒഴുകി എത്തുന്ന കല്ലടയാറും, ശങ്കിലിവനമേഖലയിൽ നിന്ന് ഉത്ഭവിച്ച് ഒഴികി എത്തുന്ന ഉമയാറു, ആര്യങ്കാവ് കഴുതുരുട്ടിയിൽ കൂടി ഒഴുകി എത്തുന്ന കഴുതുരുട്ടിയാറും വന്ന് സംഗമിക്കുന്നത് പരപ്പാർ അണക്കെട്ടിലാണ്. വനമേഖലയിൽ ശക്തമായ മഴ ലഭിക്കുന്നതോടെ ഉരുൾ പൊട്ടൽ ഉണ്ടാകുകയും അണകെട്ടിലേക്കുള്ള  കൈവഴികളിൽ കൂടി ക്രമാധിതമായ് ജലം ഒഴുകി എത്തുകയും ചെയ്യുന്നു.ഇത്തരത്തിൽ നീരോഴുക്ക് വർദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുവാൻ കാരണം.കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ അണക്കെട്ടിൽ രണ്ട് മീറ്ററിൽപരം ജലനിരപ്പ് ഉയർന്ന് 103 മീറ്ററോളം എത്തി. മൂന്ന് മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾക്ക് സമാന്തരം എത്തും.113 മീറ്ററിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ഡാമിൻ്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കും.  ഡാമിൻ്റെ പൂർണ്ണ സംഭരണ ശേഷി 116.82 മീറ്ററാണ്. വരും ദിവസങ്ങളിലും അണകെട്ടിൻ്റെ  വൃഷ്ട്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നാൽ ജലനിരപ്പ് ക്രമാധിതമായ് ഉയരുവാൻ ഇടയാകും .ഇതോടെ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.