െന്മല പരപ്പാർ അണക്കെട്ടിനുള്ളിൽ കാട്ടുപന്നിയേയും മ്ലാവിനെയും ചത്ത നിലയിൽ കണ്ടെത്തി.അണകെട്ടിൻ്റെ കൈവഴിയായ കഴുതുരുട്ടി ആറ് സംഗമിക്കുന്ന മണ്ണാം തറ ഭാഗത്താണ് കാട്ടുപന്നിയുടെയും മ്ലാവിൻ്റെയും ജഡം കണ്ടത്. ശെന്തുരുണി വന്യജീവി സങ്കേതം ഉൾപ്പെടുന്ന ശെന്തുരുണി റെയിഞ്ചിന് കീഴിലേ കളം കുന്ന് സെക്ഷൻ പരിധിയിലാണ് ഈ പ്രദേശം.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മലവെള്ളപാച്ചിൽ അകപ്പെട്ട് വന്യജീവികൾ ചത്ത നിലയിൽ ഒഴുകിയെത്തിയത് ആകാം എന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം. കാട്ടുപന്നിയുടെയും മ്ലാവിൻ്റെയും ജഡം ജീർണ്ണിച്ചവസ്ഥയിലായിരുന്നു.പരപ്പാർ അണകെട്ടിലെ സുരക്ഷാ ജീവനക്കാരാണ് ഇന്ന് രാവിലെ അണക്കെട്ടിലെ വെള്ളത്തിന് മുകളിൽ വന്യ ജീവികളുടെ ജഡം ഒഴുകി നീങ്ങുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ വനം വകുപ്പ് ഉദ്യോഗസ്ത്ഥരെ വിവരം അറിയിച്ചു. ശെന്തുരുണി റെയിഞ്ച് ഓഫീസർ Tട സജുവിൻ്റെ നിർദ്ദേശപ്രകാരം കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജു, ആര്യങ്കാവ് വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർ ശോഭ എന്നിവർ സ്ഥലത്ത് എത്തുകയും വന്യമൃഗങ്ങളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.ശക്തമായ മഴ മൂലം പ്രതികൂലമായ കാലാവസ്ഥ ആയിരുന്നിട്ടും വനം വകുപ്പ് ഉദ്യോഗത്ഥരും താത്കാലിക വാച്ചർമാരും ചേർന്ന് വന്യ ജീവികളുടെ ജഡം മറവ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ