ലഖ്നോ: ഉത്തര്‍പ്രദേശില്‍ 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്തു. യു.പിയിലെ ലക്കിംപൂര്‍ ഖേരി ജില്ലയിലാണ് ക്രൂരകൊലപാതകം നടന്നത്.
ലഖ്നോവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബുപാടത്തില് നിന്നാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബുപാടത്ത് നിന്ന് കണ്ടെടുത്തത്. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ദലിത് പീഡനം അങ്ങേതലത്തില്‍ എത്തിയതായി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. തങ്ങളുടെ പെണ്‍കുട്ടികളോ അവരുടെ വീടുകളോ സുരക്ഷിതമല്ല. എല്ലായിടത്തും ഭയത്തിന്റെ അവസ്ഥയാണെന്നും ആസാദ് ചൂണ്ടിക്കാട്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ