പുനലൂർ ഡി.വൈ.എസ്.പി ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടും പുറത്തു വന്നു
രണ്ടു അന്വേഷണ റിപ്പോർട്ടുകളിലും വിജീഷ് ബാബുവിന്റെ മരണം തൂങ്ങി മരണമാണെന്ന്. 2019 ഡിസംമ്പർ മാസം 20 തീയതി രാവിലെയാണ് വിജീഷ് ബാബുവിനെ വാഴകയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ പോലീസിൻറെ ഈ അന്വേഷണ റിപ്പോർട്ടിൽ തൃപ്തി ഇല്ലാത്തതിനെ തുടർന്ന് വിജീഷ് ബാബുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയിൽ
കേസ് നടന്നു വരികയുമാണ്.
പോലീസ് ഇതിനിടയിലാണ് അന്വേഷണം പുനലൂർ dysp ക്കു കൈമാറിക്കൊണ്ട് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ ഉത്തരവിറക്കിയത്.
എന്നാൽ പോലീസ് അന്വേഷണത്തിൽ നിന്നുംകേസിന്റെ അന്വേഷണം മാറ്റി സിബിഐ കൊണ്ട് കേസ്അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഹൈക്കോടതിയിൽ നിന്നും പുതിയ അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് വിജീഷ് ബാബുവിന്റെ മാതാപിതാക്കൾ.
ഹൈക്കോടതിയിലെ അഭിഭാഷകർ നൽകുന്ന വിവരം അനുസരിച്ചു ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറും എന്നതാണ്.
ഇതിനിടയിലാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ ഉൾപ്പെടെ പുറത്തു വന്നിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ