കൊല്ലം ഏരൂരിൽ വാഴകയ്യിൽ തൂങ്ങി മരിച്ച വിജീഷ് ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുനലൂർ ഡിവൈഎസ് പി വിജീഷ് ബാബുവിന്റെ വീട്ടിലും, തൂങ്ങിനിന്ന് വാഴതോട്ടത്തിലും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
2019 ഡിസംമ്പർ മാസം 20 തീയതി രാവിലെയാണ് വിജീഷ് ബാബുവിനെ വാഴകയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഏരൂർ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനെ തുടർന്ന് വിജീഷ്ബാബുവിന്റെ മാതാപിതാക്കൾ റൂറൽ എസ്.പി ക്കു പരാതി നൽകിയപ്പോൾ പുനലൂർ ഡിവൈഎസ്പിക്ക് അന്വേഷണം കൈമാറുകയായിരുന്നു.
ഈ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മരണം നടന്ന ദിവസവും തലേ ദിവസവും ഈ മേഖലയിൽ ഉണ്ടായിരുന്ന ആൾക്കാരുടെ മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ച തെളിവുകൾ ശേഖരിച്ചിരുന്നു.
പുനലൂർ ഡിവൈഎസ് പി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ശാസ്ത്രീയമായി ഏതാനം പരിശോധനകളുടെ ഫലം കൂടി എത്താനുണ്ടെന്നും അതിനുശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പുനലൂർ ഡിവൈഎസ് പി അനിൽ ദാസ് പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ