ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഇടമൺ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി .

ഏരൂർ ഇടമൺ പാതയിൽ മണ്ണിടിച്ചിൽ ഭീഷണി .വിളക്കുപാറയിൽ നിന്ന് ഇടമണ്ണിലേക്ക് പോകും വഴി ആയിരനെല്ലൂർ അക്വഡേറ്റിന് സമീപമാണ് മണ്ണിടിച്ചിൽ ഭീഷണി ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത മഴയിൽ പാതയുടെ വശത്തേ വലിയ കട്ടിങ്ങിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് പാതയിലേക്ക് വീണു. ഇടിഞ്ഞ കട്ടിങ്ങിൻ്റെ മുകൾഭാഗത്തായ്  ചുവട്ടിലെ മണ്ണ് നഷ്ട്ടമായ നിലയിൽ വലിയ മരങ്ങളും നിൽപ്പുണ്ട്. ഈ മരങ്ങൾ ഏത് നിമിഷവും പാതയിലേക്ക് നിലംപതിക്കാം. രണ്ട് ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിലൂടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി കടന്ന് പോകുന്നത്. കട്ടിങ്ങിന് മുകളിൽ അപകട ഭീഷണിയായ് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുവാൻ അധികാരികൾ തയ്യാറായില്ല എങ്കിൽ വൻ ദുരന്തത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. ഇടിഞ്ഞ് ഇറങ്ങിയ മണ്ണ് പാതയിൽ നിന്ന് നീക്കം ചെയ്യുവാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല. ഇതു മൂലം വലിയ വാഹനങ്ങൾ കടന്ന് പോകുന്നതിന് ടാറിങ്ങിൽ നിന്ന് പുറത്തേക്ക് ഇറക്കി കടന്ന് പോകണ്ട വസ്ത്ഥയാണ്.ഇത് വാഹനങ്ങൾ തെന്നിമാറി അപകടം സംഭവിക്കാനും ഇടയാക്കും. ശക്തമായ മഴ തുടരുന്നതിനാൽ കട്ടിങ്ങിന് മുകളിൽ വിണ്ട് കീറി ഇരിക്കുന്ന മണ്ണ് പാതയിലേക്ക് ഇടിഞ്ഞ് ഇറങ്ങുവാൻ സാധ്യതകൾ ഏറെ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.