ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ആദിവാസികള്‍ക്ക് ഓണത്തിന് സ്നേഹക്കോടി ...കബളിപ്പിച്ചതായി പരാതി.

കൊല്ലം കുളത്തൂപ്പുഴ ആദിവാസികള്‍ക്ക് ഓണത്തിന് സ്നേഹക്കോടി.. കബളിപ്പിച്ചതായി പരാതി. ആദിവാസകള്‍ക്ക് സര്‍ക്കാര്‍ ഇക്കുറി സ്നേഹക്കോടി എന്നപേരില്‍ നല്‍കിയ ഓണക്കോടി ഗുണ നിലവാരമില്ലാത്തതാണെന്നാരോപിച്ച് ആദിവാസി സംഘടനകള്‍ രംഗത്ത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആദിവാസി ഊരുകളിലെ വയോജനങ്ങള്‍ക്ക് ഓണം നാളില്‍ നല്‍കിയ തുണിത്തരങ്ങള്‍ ഉടുത്താല്‍ ശരീരഭാഗങ്ങള്‍ മുഴുവന്‍ പുറത്ത് കാണും വിധം ഇഴയടുപ്പമില്ലാതെ നിലവാരം കുറഞ്ഞതാണെന്നാരോപിച്ചാണ് ആദിവാസികല്‍ രംഗത്തു വന്നിരിക്കുന്നത്.

ഓണത്തിനു തൊട്ടു മുമ്പാണ് ആദിവാസി മേഖലയിലെ പുരുഷന്മാര്‍ക്ക് 800 രൂപനിരക്കില്‍ മുണ്ടും,തോര്‍ത്തും,സ്ത്രീകള്‍ക്ക് 1000 രൂപ നിരക്കില്‍ മുണ്ടും നേരിയതുമാണ് വിതരണം ചെയ്തത്. തഴിഴ് നാട്ടിലെ മില്ലുകളില്‍നിന്നും കുറഞ്ഞ വിലയ്ക്കും നല്‍കുന്ന പഴം തുണികള്‍ സര്‍ക്കാര്‍ ആറ് കോടി വകയിരുത്തി സ്നേഹക്കോടി എന്ന പേരില്‍ ഇടനിലക്കാര്‍ വഴി കമ്മീഷന്‍ കൈപ്പറ്റി ആദിവാസി സമൂഹത്തെ പറ്റിക്കുകയായിരുന്നെന്ന് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു.

ഗുണനിലവാരം പരിശോധിച്ചാല്‍ മുടക്കിയ പണത്തിന്‍റെ പകുതി പോലും വേണ്ടി വരില്ല ഇത്തരത്തിലുളള തുണിത്തരം വാങ്ങാനെന്നും നേതാക്കള്‍ പറഞ്ഞു.കോവിഡ് മഹാമാരി നിലനില്‍ക്കുന്ന ഈ കഷ്ടകാലത്ത് ഓണക്കോടിക്കു പകരം ഈ തുക അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഈ ഓണക്കാലത്ത് വളരെ ആശ്വാസമായേനെ എന്നും അവര്‍ പറഞ്ഞു. മുമ്പ് ഓണക്കോടി വിതരണം ചെയ്തതിന്‍റെ ക്രമക്കേടിനെ കുറിച്ചു വിജിലന്‍സ് അന്വേഷണം നിലനില്‍ക്കെയാണ് പുതിയ തട്ടിപ്പ് സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കാണിക്കാര്‍ സംയുക്ത സംഘം കടമാന്‍കോട് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊരുനിവാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട് സംഘം പ്രസിഡന്‍റ് കെ.ജി.വീരാത്മജന്‍ കാണി,സെക്രട്ടറി ബി.പ്രസന്ന,ട്രഷറര്‍ കെ.ചന്ദ്രന്‍ കാണി,രക്ഷാധികാരി വി.ശോഭനകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.