ആംബുലന്‍സില്‍ വച്ച്‌ യുവതി പീഡനത്തിന് ഇരയായ സംഭവം; പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല, ക്രൂരതയില്‍ മറ്റാര്‍ക്കും പങ്കില്ല, അതിക്രമം അബദ്ധത്തില്‍ സംഭവിച്ചതെന്നും പ്രതിയുടെ മൊഴി

ആംബുലന്‍സില്‍ വച്ച്‌ യുവതി പീഡനത്തിന് ഇരയായ സംഭവം; പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല, ക്രൂരതയില്‍ മറ്റാര്‍ക്കും പങ്കില്ല, അതിക്രമം അബദ്ധത്തില്‍ സംഭവിച്ചതെന്നും പ്രതിയുടെ മൊഴി
പത്തനംതിട്ട: കൊവിഡ് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആംബുലന്‍സിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ നൗഫലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ സ്വീകരിച്ച കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി, അതിക്രമം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസിന് നല്‍കിയ മൊഴി.പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മാത്രമല്ല, മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തേ തനിക്ക് പരിചയമില്ലെന്നുമുള്ള മൊഴിയാണ് പ്രതി പോലീസിനു നല്‍കിയത്.
കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു യുവതിയെ പ്രതി ക്രൂരമായ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത്. സെപ്തംബര്‍ 5 ന് രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് പോകവെ ആംബുലന്‍സ് ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പു നടത്തുമെന്നും പോലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.