TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വനിതാ ശിശു വികസന വകുപ്പ് അങ്കണവാടിയിൽ നിന്നു കുട്ടികൾക്ക് നൽകുന്ന അമൃതം പോഷകാഹാര പൊടിയിൽ ചത്ത പല്ലി

വനിതാ ശിശു വികസന വകുപ്പ് അങ്കണവാടിയിൽ നിന്നു കുട്ടികൾക്ക് നൽകുന്ന അമൃതം പോഷകാഹാര പൊടിയിൽ ചത്ത പല്ലി
ഇന്നലെ അഞ്ചൽ പഞ്ചായത്തിലെ 9 ആം വാർഡിൽ താമസിക്കുന്ന  അഗസ്ത്യക്കൊട് പ്ലാക്കുഴിയിൽ രേണുവിന്റെ 8 വയസ് പ്രായമുള്ള കുട്ടിക്ക് അഞ്ചൽ വെള്ളാരംകുന്നു  അങ്കണവാടിയിൽ നിന്നും ലഭിച്ച അമൃതം പൊടിയിൽ നിന്നാണ് പല്ലിയെ കിട്ടിയത്.
ഈ മാസം 7നാണ് അങ്കണവാടിയിൽ നിന്നും ആറ് കവറുകളിലായി മൂന്ന് കിലോ പൊടി വാങ്ങിയത്. കുട്ടിക്ക് കൊടുക്കാനായി പൊട്ടിച്ചു അരിച്ചപ്പോഴാണ് പല്ലിയെ ലഭിച്ചത്.

പല്ലിയെ കണ്ടെത്തിയ അമൃതംപൊടി പായ്ക്ക് ചെയ്തത് ജൂലൈ മാസത്തിലാണ്.  3 മാസമാണ് ഇതിന്റ കാലാവധി, കരവാളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണീറ്റുകളാണ് കുട്ടികൾക്ക് വേണ്ടിയുള്ള അമൃതം പൊടി തയ്യാറാക്കി നൽകുന്നത്.

കൊച്ചുകുട്ടികൾക്ക് നൽകുന്ന അമൃതം പൊടി തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയത്തിനെതിരെ നടപടി ആവശ്യപ്പെട്ടു ജനപ്രതിനിധികളും, വീട്ടുകാരും പരാതി നൽകിയിരിക്കുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.