അഞ്ചലിൽ അനധികൃത പാർക്കിംഗ് മൂലമുള്ള ഗതാഗതത ടസ്സത്തിനും മോഷണ ശ്രെമങ്ങൾക്കും ശാശ്വതപരിഹാരമായി അഞ്ചൽ പട്ടണത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി.
അഞ്ചൽ പഞ്ചായത്തിൽ കൈതാടി മുതൽ ചന്തമുക്ക് വട്ടമൺ പാലം വരെയുള്ള ടൗണിലെ വിവിധ ഭാഗങ്ങളിൽ ആയിട്ടാണ് ഇരുപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. വനം വന്യജീവി വകുപ്പ്; മന്ത്രി കെ രാജുവിൻറെ ആസ്തി വികസന ഫണ്ടിൽനിന്നും 13 ലക്ഷം രൂപ വകയിരുത്തിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.
ക്യാമറകൾ സ്ഥാപിക്കുന്നതിൽ കൂടി അനധികൃതമായി അഞ്ചൽ ടൗണിൽ പാർക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങളും, നിരവധി കവർച്ച ശ്രമങ്ങളും, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോലീസിന് നടപടിയെടുക്കാൻ കഴിയും.
ഈ ക്യാമറകളുടെ മോണിറ്ററിങ് പരിശോധന അഞ്ചൽ പോലീസ്റ്റേഷനിൽ 24 മണിക്കൂറും നടക്കും. കൊട്ടാരക്കര റൂറൽ എസ് പി ഹരിശങ്കർ നേതൃത്വത്തിലാണ് അഞ്ചൽ ടൗണിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും അത് മോണിറ്ററിങ്ങിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ