TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധന കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച എന്ന് പരാതി

കൊല്ലം ജില്ലയിലെ അഞ്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോവിഡ് പരിശോധന കേന്ദ്രത്തിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ആണ് പ്രവർത്തനം നടക്കുന്നത് .
പരിശോധനയ്ക്ക് എത്തുന്ന ആളുകൾ മഴ പെയ്താൽ നനയുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത് . വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവാദം ലഭിച്ചിട്ടും ഇതുവരെ അത് ചെയ്യാത്തത് സാഹചര്യമാണ് നിലവിലുള്ളത് മഴപെയ്താൽ പരിശേധനക്ക് എത്തുന്ന ആളുകൾ ആശുപത്രിക്ക്‌ ഉള്ളിലേക്ക് കയറി നിൽക്കാൻ ആശുപത്രി ജീവനക്കാർ സമ്മതിക്കുന്നില്ല .

അടുത്തുള്ള കടകളിൽ കടത്തിണ്ണയിലുമാണ്  ആളുകൾ  നിൽക്കുന്നത്. ആളുകൾ സാമൂഹിക അകലം പാലിക്കാതെയാണ് നിൽക്കുന്നത്. യാതൊരുവിധ ക്രമീകരണങ്ങളും ഇല്ല എന്ന് ഇവിടെ ഒറ്റനോട്ടത്തിൽ കാണാൻ കഴിയും .കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ നഗ്നമായ വീഴ്ചയാണ്  പരിശോധന സെൻററിൽ കാണുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.