TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലും പരിസര പ്രദേശങ്ങളിലും കോവിഡ് വീണ്ടും അതിശക്തമായി പിടിമുറുക്കുന്നു

അഞ്ചലും പരിസര പ്രദേശങ്ങളിലും കോവിഡ് വീണ്ടും അതിശക്തമായി പിടിമുറുക്കുന്നു
എന്ന കണക്കുകളാണ് പുറത്തുവരുന്നത്. 19 കോവിഡ് പോസിറ്റിവ്‌ കേസുകളാണ് ഇന്നു റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.
അഞ്ചൽ പഞ്ചായത്തിൽ അഗസ്ത്യക്കോടുള്ള റബ്ബർ കടയിലെ  5 അന്യദേശ തൊഴിലാളികൾക്കും, അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരനും, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ സമ്പർക്കം മുഖേന 4 പേരുമുൾപ്പടെ 10 പേർക്കാണ് ഇന്നു രോഗം  സ്ഥിരീകരിച്ചിരിക്കുന്നത്.

ഏരൂർ ഗ്രാമപഞ്ചായത്തിൽ ഒരു അന്യദേശ തൊഴിലാളി ഉൾപ്പെടെ മൂന്ന് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്, തൊട്ടടുത്ത പഞ്ചായത്തായ അലയമണ്ണിൽ അഞ്ചൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്യപികക്കുൾപ്പടെ 4 കേസുകളും റിപ്പോർട്ട്‌ ചെയ്തു.  ഇടമുളക്കൽ പഞ്ചായത്തിൽ 2 പോസിറ്റിവ്‌ കേസുകളും ഉൾപ്പടെ 19 കേസുകളാണ് ഇന്നു അഞ്ചലും പരിസര പ്രദേശങ്ങളിലും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് കൂടാനുള്ള സാധ്യത ഉള്ളതു കൊണ്ട് സ്ഥാപനങ്ങളും മറ്റു വ്യപാര സ്ഥാപനങ്ങളും സാമൂഹ്യ അകലവും, സാനിറ്റയിസറിന്റെ ഉപയോഗം കർശനമായി നടപ്പിലാക്കണമെന്നും ജനങ്ങൾ വളരെ ബോധവാന്മാരായി കോവിഡ് പടരാതിരിക്കാൻ മുൻകരുതലുകൾ  സ്വീകരിക്കണമെന്ന്,  മെഡിക്കൽ ഓഫീസറും അഞ്ചൽ സി.ഐ അനിൽകുമാറും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.