TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ടൗണും സമീപ പ്രദേശങ്ങളും ഇനി ക്യാമറ കണ്ണുകളിൽ

അഞ്ചൽ ടൗണും സമീപ പ്രദേശങ്ങളും ഇനി ക്യാമറ കണ്ണുകളിൽ
അഞ്ചലും  പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന 16 നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസിന്റെ സാന്നിധ്യത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിർവഹിച്ചു. മന്ത്രി കെ രാജുവിൻറെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച ആണ് ടൗണിലും പരിസര പ്രദേശങ്ങളിലും 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിന് 15.04.20 ൽ കരാർ നൽകുകയായിരുന്നു. തുടർന്ന് പ്രെസ്സൻസ് എഞ്ചിനീറിങ് പ്രൈവറ്റ് ലിമിറ്റഡ് സമയബന്ധിതമായ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ നിർമാണം പൂർത്തികരിക്കുകയായിരുന്നു.
റൂറൽ sp ഹരിശങ്കറിന്റെ മേൽനോട്ടത്തിലാണ് നിരീക്ഷണ ക്യാമറകൾ അഞ്ചൽ ടൗണിലും  പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചതു.
മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും കണ്ടുപിടിക്കുന്നതിനും, അത്യാഹിതങ്ങൾ സംഭവിച്ചാലും, മറ്റ് എന്താവശ്യത്തിനും പോലീസിന് ഓടിയെത്തുന്നതിനു വേണ്ടി ഏറെ
സഹായകമാകുന്ന രീതിയിലാണ് ക്യാമറകൾ ടൗണിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ അഞ്ചൽ ci അനിൽകുമാർ ജില്ലാ പഞ്ചായത്ത് അംഗം കെ സി ബിനു, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ്‌ രെഞ്ചു സുരേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗംഗിരിജമുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജു,
സിപിഎം ഏരിയ സെക്രട്ടറി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സേതുനാഥ്, ബിജെപി മണ്ഡലം പ്രസിഡൻറ് ഉമേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ദേവരാജൻ തുടങ്ങി നിരവധി പൊതു പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടനവേളയിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.