കൊല്ലം അഞ്ചൽ വീടിന് തീയിട്ട ശേഷം തൂങ്ങി മരിയ്ക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഭാര്യയുമായി പിണങ്ങി യുവാവ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിയ്ക്കാൻ ശ്രമിച്ചത് .
നെട്ടയം കോണത്ത് വ്യാഴാഴ്ച്ച വൈകിട്ട് 4 മണിയോടെ സംഭവം. നാട്ടുകാർ സമയോജിതമായി ഇടപ്പെട്ട് തൂങ്ങിനിന്ന യുവാവിനെ രക്ഷപ്പെടുത്തി. വീടിന് തീ പിടിച്ച വിവരം നാട്ടുകാർ പുനലൂർ ഫയർ സ്റ്റേഷനിലും ഏരൂർ പോലീസിലും അറിയിച്ചതിനെ തുടർന്ന് പോലീസും പുനലൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേനയും സ്ഥലത്തെത്തിയങ്കിലും നാട്ടുകാർ തീ അണച്ചിരിന്നു.
തൂങ്ങിനിന്ന യുവാവിനെ നാട്ടുകാർ രക്ഷപെടുത്തിയ ശേഷം യുവാവിനെ ചിലർ കൈകാര്യം ചെയ്താണ് കലി തീർത്തത് . തീപിടത്തത്തിൽ വീടിന്റെ അലമാരയും മേൽ കൂരയും ഭാഗികമായും കത്തി നശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ