TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ ടു വീലർ വർക്ക്ഷാപ്പിന്റെ മുന്നിൽ വച്ചിരുന്ന ബൈക്കുകൾ കത്തിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ.

അഞ്ചലിൽ ടു വീലർ വർക്ക്ഷാപ്പിന്റെ മുന്നിൽ വച്ചിരുന്ന ബൈക്കുകൾ കത്തിച്ച കേസിലെ  പ്രതി പോലീസ് പിടിയിൽ.
അഞ്ചൽ തഴമേൽ കുന്നത്തു വീട്ടിൽ 57 വയസ്സുള്ള വിജയനാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നേ ആണ് അഞ്ചൽ കുരിശിൻ മുക്കിൽ പ്രവർത്തിച്ചു വരുന്ന വർക്ക്ഷാപ്പിന്റെ മുന്നിൽ വെച്ചിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളാണ് രാത്രിയിൽ  തീയിട്ട് നശിപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചലും  പരിസരപ്രദേശങ്ങളിലും ചെറിയ മോഷണങ്ങൾ നടത്തി വന്ന വിജയനാണ് ബൈക്കുകൾ അഗ്‌നിരയാക്കിയതെന്നു പോലീസ് തിരിച്ചറിയുന്നത്. മുൻപ് പല മോഷണകേസുകളിലും ഇയാൾ പ്രതിയാണ്.
വിജയനെ അഞ്ചൽ ടൗണിൻറെ ഭാഗത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ  രാത്രിയിൽ  വർക്ക്ഷോപ്പിന്റ മുന്നിലിരുന്ന ബൈക്കുകളിൽ  നിന്നും ബാറ്ററി ഇളക്കി മാറ്റി കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനു വേണ്ടി ഉള്ള ശ്രമത്തിനിടയിൽ കൈയിലുണ്ടായിരുന്ന ലൈറ്റർ കത്തിച്ചതിനെ തുടർന്ന് ബൈക്കിലേക്ക് തീ ആളി പടരുകയായിരുന്നു തുടർന്ന് ഇയാൾ രക്ഷപ്പെട്ടു. പ്രതിയെ  അഞ്ചൽ സി ഐ അനിൽകുമാർ,  എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.