TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആര്യങ്കാവ് ലഹരി ഗുളിക കടത്ത് കേസ് - മുഖ്യപ്രതി അറസ്റ്റിൽ

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വാഴക്കുല വണ്ടിയിൽ 864 ട്രമഡോൾ ഗുളികകൾ കടത്തിയ കേസിൽ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെങ്കോട്ട വില്ലേജിൽ കെ.സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ മുരുകൻ മകൻ 40 വയസ്സുള്ള കറുപ്പസ്വാമി ആണ് അറസ്റ്റിലായത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 13/08/2020 - ൽ കേസ് എടുക്കുമ്പോൾ ഡ്രൈവറായ സെന്തിലനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ കേന്ദ്രീകരിച്ച് 5 വർഷത്തിലധികമായി ലഹരി മരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന വൻ ലഹരി മരുന്ന് റാക്കറ്റിലെ കണ്ണികളായ നഹാസ്, മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഗുളികകൾ കടത്താൻ ഉപയോഗിച്ച വണ്ടിയുടെ ഉടമസ്ഥനായ തമിഴ്നാട് സ്വദേശിയുടെ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും കേസ് എടുത്ത് 30 ദിവസത്തിനിടയിൽ കേസിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എക്സൈസ് വകുപ്പിന് വൻ നേട്ടമാണ്. പിടിയിലായ മലയാളികളായ രണ്ടും മൂന്ന് പ്രതികൾ കേരളത്തിലെ മയക്കുമരുന്ന് വിതരണക്കാർ ആയിരുന്നു. ഇപ്പോൾ അറസ്റ്റിലായ നാലാം പ്രതിയായ കറുപ്പസ്വാമി തമിഴ്നാട്ടിലെ മയക്കുമരുന്ന് വിതരണക്കാരനാണ്. തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന ആളാണ് പ്രതി കറുപ്പസ്വാമി. മെഡിക്കൽ സ്റ്റോറിന്റെ മറവിലായിരുന്നു പ്രതിയുടെ മയക്കുമരുന്ന് വിൽപ്പന. വൻതോതിൽ ലഹരിമരുന്ന് ഗുളികകൾ വിതരണം ചെയ്തതിന്റെ രേഖകൾ എക്സൈസ് സംഘത്തിന് ലഭിച്ചു. മൂന്നാം പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലാം പ്രതിയെ പറ്റിയുള്ള വ്യക്തമായ തെളിവുകൾ എക്സൈസ് സംഘത്തിന് ലഭിച്ചത്. കോവിസിന്റെ വെല്ലുവിളികളെ നേരിട്ട് പ്രത്യേക ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു നാലാം പ്രതി. എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം പ്രതിയെ വിളിച്ചുവരുത്തി അഞ്ചുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് 17/09/2020 ന് 11 മണിക്ക് ആണ് അറസ്റ്റ് ചെയ്തത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സനു ചോദ്യംചെയ്യലിന് മേൽനോട്ടം വഹിച്ചു.
പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചതിലും പ്രതിയെ ചോദ്യം ചെയ്തതിലും തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന നിരവധി സംഘങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മയക്ക്മരുന്നിന്റെ ഭാഗമായി നടത്തിയ പണം ഇടപാടുകളുടെ വിശദാംശങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നുമാസത്തിനിടെ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ലഹരി മരുന്ന് കച്ചവടമാണ് രണ്ട് മുതൽ നാലുവരെ പ്രതികൾ നടത്തിയിട്ടുള്ളത്. ആറായിരത്തിനടുത്ത് മാരകമായ ലഹരിമരുന്ന് ഗുളികകളാണ് ഈ കാലയളവിൽ പ്രതികൾ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്തിയത്. മയക്കുമരുന്ന് കൈവശം വയ്ക്കൽ, മയക്ക്മരുന്നിന്റെ വിൽപനയും വിതരണവുമായി ബന്ധപ്പെട്ട  കുറ്റകരമായ ഗൂഢാലോചന, കുറ്റകൃത്യം ചെയ്യുന്നതിനുള്ള ശ്രമം എന്നീ മൂന്നു വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്ന് എൻ.ഡി.പി.എസ് ആക്ടിലെ വ്യാവസായിക അളവ് എന്ന ഗണത്തിൽപ്പെടുന്നതിനാൽ

ഓരോ വകുപ്പിനും 10 വർഷം മുതൽ 20 വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ലഭിക്കും. ഇപ്രകാരം ആകെ 30 വർഷം മുതൽ 60 വർഷം വരെ തടവും ആറ് ലക്ഷം രൂപ പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.