ആയുർ ഇളമാട് മോളിവില്ലയിൽ 62 വയസ്സുള്ള രവിചന്ദ്രന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
വീട്ടിലെക്കു കയറുന്ന ഭാഗത്തുള്ള റൂമിൽ പായിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ചുനാളായി രവിചന്ദ്രൻ ഒറ്റയ്ക്കാണ് താമസിക്കുന്നത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതശരീരം അഴുകിയ നിലയിൽ കണ്ടെത്തിയത്. രവിചന്ദ്രൻറെ മക്കളും ബന്ധുക്കളും സ്ഥലത്ത് എത്തി ചടയമംഗലം പോലീസിൻറെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ നടത്തി മൃതശരീരം കോവിഡ് ടെസ്റ്റിനും മറ്റ് അനന്തര നടപടികൾക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
മരണത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഒന്നും കാണുന്നില്ലെന്നും അന്വേഷണവും മറ്റു നടപടികളും നടന്നു വരുകയാണെന്നു ചടയമംഗലം സി.ഐ അറിയിച്ചു.
കൊല്ലം ആയുർ ഇളമാട് വീട്ടിനുള്ളിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതശരീരം കണ്ടെത്തി.
കൊല്ലം ആയുർ ഇളമാട് വീട്ടിനുള്ളിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതശരീരം കണ്ടെത്തി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ