ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

എസ് സി വിഭാഗത്തിന് പഠനമുറി നൽകുന്ന പദ്ധതിയിൽ തെന്മല പഞ്ചായത്ത് ഭരണ സമിതി സ്വജനപക്ഷപാതം നടത്തി എന്ന് പരാതി

കൊല്ലം തെന്മല എസ് സി വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനമുറി നൽകുന്ന  ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതിയിൽ തെന്മല പഞ്ചായത്ത് ഭരണ സമിതി  സ്വജനപക്ഷപാതം നടത്തി എന്ന് പരാതി.

മാസങ്ങൾ നീണ്ട വിവര അവകാശ പ്രവർത്തനത്തിലൂടെയാണ് പഠനമുറിക്കു അർഹനായ യുവാവ് സ്വജനപക്ഷപാതം പുറത്ത് കൊണ്ട് വന്നത്.  ഗുണഭോക്തൃ ലിസ്റ്റിൽ ക്രമക്കേട് നടത്താൻ പഞ്ചായത്ത് ഭരിക്കുന്ന എൽ ഡി എഫും, യു ഡി എഫ് വാർഡ് മെമ്പറും, ഗ്രാമ സേവകനും ഒത്തുകളിച്ചു എന്നും പരാതിക്കാരൻ.തെന്മല പഞ്ചായത്തിലെ ഉറുകുന്നു ആയിഷ പാലം നിവാസി രജനി വിലാസത്തിൽ രാജീവ്‌ ആണ് പരാതിയുമായി രംഗത്ത് വന്നത്. മാസങ്ങൾ നീണ്ട വിവരാവകാശ പ്രവർത്തനത്തിന്റെ ഫലമായാണ് പഞ്ചായത്ത് ഭരണ സമിതി സി പി എം നേതാവിനുവേണ്ടി ഗുണഭോക്തൃ ലിസ്റ്റിൽ  സ്വജനപക്ഷപാതം കാണിച്ചത്  രാജീവ്‌ പുറത്ത് കൊണ്ടുവന്നത്.
2018-19 പദ്ധതിയിൽ ആണ് രാജീവ് തന്റെ പത്തിലും, എട്ടിലും, മൂന്നിലും പഠിക്കുന്ന മക്കൾക്കു വേണ്ടി പഠനമുറിയുടെ അപേക്ഷ നൽകുന്നത്. എന്നാൽ ഗ്രാമ സഭ ലിസ്റ്റിൽ പേര് ഉൾപെടുത്തിയെങ്കിലും പഠനമുറി കിട്ടിയില്ല.

മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് പ്രദേശത്തെ സിപിഎം നേതാവിനാണ് പഠനമുറി പഞ്ചായത്ത് നൽകിയത്. ലിസ്റ്റിൽ ഏറ്റവും അർഹനായ തന്നെ ഒഴിവാക്കി സിപിഎം നേതാവിന് പഠനമുറി ലഭ്യമാക്കാൻ യു ഡി എഫ് വാർഡ് മെമ്പറും ഒത്തുകളിച്ചു. സംഭവത്തിനെതിരെ രാജീവ് കളക്ടർക്കു പരാതി നൽകി.

ഇക്കാരണത്താൽ വാർഡ് മെമ്പർ വൈരാഗ്യം മൂലം  2019-20 പഠനമുറി പദ്ധതിയിൽ രാജീവിന്റെ പേര് പോലും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് രാജീവ്‌ വിവരാവകാശം ശേഖരിച്ചു തുടങ്ങിയത്. നഗ്നമായ സ്വജനപക്ഷപാതം പഞ്ചായത്ത് ഭരണ സമിതിയും ഗ്രാമ സേവകനും കാണിച്ച രേഖകൾ ആണ് വിവരവകാശത്തിലൂടെ പുറത്ത് വന്നത്.

800 സ്ക്വയര്‍ ഫീറ്റിൽ കൂടുതൽ ഉള്ള വീടുള്ള , പലയിടത്തായി ഒരേക്കറിൽ അധികം സ്ഥലവും, വാഹനങ്ങളും, എ.പി.ൽ റേഷൻ കാർഡും,  ഉള്ള സിപിഎം നേതാവിന് മാനദണ്ഡങ്ങൾ പാലിക്കാതെ ആണ് പഠനമുറി അനുവദിച്ചത്.

ബി.പി.ൽ റേഷൻകാർഡുള്ള, സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉള്ള  തന്റെ അർഹത പെട്ട ആനുകൂല്യം തട്ടി എടുത്തു എന്നും അധികൃതർ ഇടപെട്ടു തനിക്കു നീതി ലഭ്യമാകണം എന്നുമാണ് രാജീവും കുടുംബവും പറയുന്നത് .

മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് രേഖകൾ പറയുമ്പോഴും എല്ലാം പാലിച്ചു എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് പദ്ധതിയുടെ ഇമ്പ്ലിമെന്റിങ് ഓഫീസർ കൂടിയായ ഗ്രാമ സേവകൻ പറയുന്നത്.

ബ്ലോക്ക്‌ പഞ്ചായത്ത് പദ്ധതി ആണെന്ന് പറഞ്ഞു ഒഴിയുകയാണ് തെന്മല ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. വിഷയത്തിൽ നീതി ലഭിക്കും വരെ വിവരാവകാശ പോരാട്ടം തുടരുമെന്നും കൂലിക്കു പിക്ക് അപ്പ്‌ ഓടിച്ചു ജീവിക്കുന്ന ഈ സാധാരണക്കാരൻ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.