ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തിരുവോണ ദിവസം വാളകത്തെ വീട്ടില്‍ ഒന്നിച്ചിരുന്ന മദ്യപിച്ച ഒരാളെ കൊലപ്പെടുത്തി.

തിരുവോണ ദിവസം വാളകത്തെ വീട്ടില്‍ ഒന്നിച്ചിരുന്ന മദ്യപിച്ച ഒരാളെ  കൊലപ്പെടുത്തി. തിരുവനന്തപുരം വെള്ളറട സ്വദേശി 50 വയസുള്ള ഉണ്ണിയാണ് മരിച്ചത്.ജോസ്, കുഞ്ഞപ്പി, ഒപ്പം മദ്യപിക്കാനുണ്ടായിരുന്ന മൂന്നുപേരെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാളകം വാലിക്കോട്ടു കോണം കോളനി ഭാഗത്ത് കുഞ്ഞപ്പിയുടെ വീട്ടിലാണ് സംഭവം. ഭാര്യയും മക്കളും ഇല്ലാത്ത എഴുപത്തഞ്ചുകാരനായ കുഞ്ഞപ്പിക്കൊപ്പമാണ് ഉണ്ണി മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസും മറ്റ് ചിലരും ഈ വീട്ടില്‍ മിക്കപ്പോഴും എത്താറുണ്ട്. ചില ദിവസങ്ങളില്‍ ഉണ്ണി  മേസ്തിരിപ്പണിയ്ക്ക് പോവുകയും കിട്ടുന്ന തുകയുമായെത്തി മദ്യം വാങ്ങി കുഞ്ഞപ്പിയുടെ വീട്ടിലിരുന്ന് കുടിക്കുകയുമാണ് പതിവ്.
തിരുവോണത്തിന് മദ്യവുമായി ഉച്ച മുതല്‍ ഇവര്‍ ഒന്നിച്ച് കുടി തുടങ്ങി. രാത്രിയോടെ മറ്റ് കൂട്ടുകാര്‍ ഇവിടെ നിന്നും പോയി. കുഞ്ഞപ്പിയും ജോസും ഉണ്ണിയും മാത്രമായപ്പോഴാണ് തമ്മില്‍ തല്ലുണ്ടായത്. അടിയേറ്റു വീണ ഉണ്ണിയുടെ കഴുത്തില്‍ കയറിട്ട് ജോസ് മുറുക്കി കൊലപെടുത്തുകയായിരുന്നതായി പോലീസ് പറയുന്നു .
കൊലപാതകം ഉറപ്പാക്കിയ ശേഷം ജോസ് ഇവിടെ നിന്നും രക്ഷപെട്ടു . ബഹളം കേട്ട് ഓടിക്കോടിയ അയൽക്കാർ  ഉണ്ണിയും കുഞ്ഞപ്പിയും തറയില്‍ കിടക്കുന്നതായാണ് കണ്ടത്. മദ്യ ലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു കുഞ്ഞാപ്പിയെ ആശുപത്രയിലേക്ക് മാറ്റി. ഉണ്ണിയുടെ മൃതദേഹം  ഇന്‍ക്kസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്ന്  പോലീസ് അറിയിച്ചു . ജോസിനെയും കുഞ്ഞപ്പിയെയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്ന മൂന്നുപേരെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ എല്‍.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.