TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അരനൂറ്റാണ്ടായ് പട്ടയത്തിനു കാത്തിരിക്കുന്ന അരിപ്പ റവന്യു പുറമ്പോക്ക് നിവാസികളുടെ സ്വപ്നം ഇനിയുമകലെ.

അരനൂറ്റാണ്ടായ് പട്ടയത്തിനു കാത്തിരിക്കുന്ന അരിപ്പ റവന്യു പുറമ്പോക്ക് നിവാസികളുടെ സ്വപ്നം ഇനിയുമകലെ.വനംവകുപ്പിന്‍റെറ അനുമതി കിട്ടാത്തതാണു നടപടിവൈകുന്നത്.

കുളത്തൂപ്പുഴ: കൈവശ ഭൂമിക്ക് പട്ടയം എന്ന സ്വപ്നവുമായ് കാത്തിരിക്കുന്ന അരിപ്പ റവന്യുഭൂമി നിവാസികൾ അരനൂറ്റാണ്ട് കാലമായ് മുട്ടാത്ത വാതിലുകളില്ല. എന്നാൽ ജനിച്ച മണ്ണിൽ അന്യരായ് കഴിയേണ്ടുന്ന ഗതികേടിലാണ് ഇക്കാലമത്രയും ഇവിടുത്തുകാർ. പുറമ്പോക്ക് ഭൂമിയുടെ അവകാശം എന്നങ്കിലും തങ്ങളുടെ പേരില്‍ സ്ഥാപിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന 35 കുടുംബങ്ങളാണ് കാലങ്ങള്‍ പിന്നിട്ടിട്ടും പട്ടയം ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്. സ്വന്തപേരില്‍ ആവകാശം കിട്ടാതെ വന്നതോടെ കാലങ്ങള്‍ തളളിനീക്കിയ പലരും ഇതിനോടകം മണ്മറഞ്ഞു. പുതിയ തലമുറയും  പ്രതീക്ഷകൈവിടാതെ ആധികാരികളുടെ കനുവുതേടി ഇപ്പോഴും കാത്തിരിക്കുകയാണ്. വിവാഹിതരായ മക്കൾക്ക് ജന്മ ഗൃഹത്തിൽ നിന്നും ലഭിക്കേണ്ടുന്ന അവകാശങ്ങൾ കൈമാറാനോ സ്വത്തവകാശം സ്ഥാപിച്ചു നല്‍കാനോ കഴിയാതെ പലരും കഷ്ടത്തിലുമായ്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ,തുടർപഠനത്തിനോ സ്വത്തുസമ്പാദിക്കാനോ കഴിയാതെ ദുരിതത്തിലും. ഭൂമി ഈട് നൽകി വായ്പ എടുക്കുന്നതിന് നിർവ്വാഹമില്ലാതെ വന്നതോടെ ജീവിധവും വഴിമുട്ടി.


കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തു നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ കഴിയുന്നവരെയാണ് പട്ടയം നല്‍കാതെ സര്‍ക്കാര്‍ തഴയുന്നതു.


തിരുവനന്തപുരം ചെങ്കോട്ട പാത വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് പുതിയ പാത ഒരുക്കിയപ്പോള്‍  ഉപേക്ഷിച്ച റോഡുവക്കിലും, കൂടാതെ തെണ്ണൂറ്റി ഒൻപത് വർഷക്കാലത്തേക്ക് തങ്ങൾ കുഞ്ഞ് മുസ്ലീയാർഗ്രൂപ്പിന് പാട്ടത്തിന് നൽകുകയും പാട്ടക്കാലാവതി കഴി‌ഞ്ഞതിനെ തുടർന്ന് സർക്കാർ തിരിച്ചെടുത്ത ഭൂമിയിൽ ഉൾപ്പെട്ട റവന്യൂഭൂമിയിലും പ്രദേശവാസികളായ ഭൂരഹിതരായ കുടുംബങ്ങള്‍ കുടില്‍കെട്ടി താമസമാക്കുകയായിരുന്നു. താമസക്കാര്‍ക്കെല്ലാം പഞ്ചായത്തു ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും നിര്‍മ്മിച്ചു നല്‍കുകയും വിവിധ ഘട്ടങ്ങളിലായ് സമ്പൂർണ്ണ ശുചിത്വപദ്ധതിയിൽ ഉൽപ്പെടുത്തി കക്കൂസും ലഭ്യമാക്കി,കുടിവെളളവും,വൈദ്യുതി കണക്ഷനും നല്‍കി.

ഇവരുടെ അപേക്ഷയെ തുടർന്ന് 2010ൽ പട്ടയം അനുവദിച്ച് നൽകാൻ ജില്ലാകളക്ടർ ശുപാർശ ചെയ്തെങ്കിലും ഇവരുടെ പ്രതീക്ഷകൾ ഇപ്പോഴും ചുവപ്പ് നാടയിൽ ഒടുങ്ങുകയായിരുന്നു. കൈവശക്കാരുടെ  ഒാരോരുത്തരുടേയും പേരിൽ എത്രത്തോളം ഭൂമി ഉണ്ടന്നുളളവിവരം  സർക്കാർ രേഖകളില്ലന്നാണ് അധികൃതരുടെ വാദം.


വനം വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് പട്ടയം വിതരണം വൈകുന്നത്.


പൊതുമരാമത്തിന്‍റെ ആധീനതയിലും സര്‍ക്കാര്‍തരിശില്‍ ഉള്‍പ്പെട്ടതുമായ പ്രദേശം വിവിധ വകുപ്പുകള്‍ സംയുക്ത സര്‍വ്വേ നടത്തി നടപടികള്‍ തുടക്കം കുറിച്ചു പട്ടയം ലഭിക്കുന്നതിനുളള എല്ലാ പ്രരംഭ പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ചതാണ്. പട്ടയം അനുവദിക്കേണ്ടുന്ന ഭൂമിയുടെ എതിര്‍വശം വനംഭൂമിയാണെന്നുളളതാണ് തടസങ്ങള്‍ക്കുകാരണം. റവന്യൂവകുപ്പു  നടപടികള്‍ പൂര്‍കത്തിയാക്കി,പൊതുമരാമത്തിന്‍റെ അനുമതിയും ലഭിച്ചിട്ടും വനംവകുപ്പിന്‍റെ തടസവാദങ്ങളാണ് നിലവിലെ പ്രശനങ്ങള്‍ക്കുകാരണം. പുനലൂര്‍ താലൂക്കിലെ ഓട്ടേറെ പട്ടയപ്രശനങ്ങള്‍ പരിഹരിച്ചപ്പോഴും അരിപ്പപുറമ്പോക്ക് നിവാസികളെ സര്‍ക്കാര്‍ തഴയുകയായിരുന്നു. കെ.ജെ.അലോഷ്യസ് മുന്‍ ഗ്രാമപഞ്ചായത്തുഅംഗം.


കൈവശരേഖനിക്ഷേധിച്ചതോടെ നാട്ടുകാരുടെ വികസനവും അടഞ്ഞു.


ഏറെക്കാലമായി പ്രദേശത്ത് യാതൊരു വികസ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നില്ല മുമ്പ് റവ്യന്യൂവകുപ്പില്‍നിന്നും കൈവശരേഖലഭ്യാമായിരുന്നെങ്കിലും ഇപ്പോള്‍ അതും നിക്ഷേധിച്ചു. ഇതോടെ ആനുകൂല്യങ്ങളൊന്നും പ്രദേശവാസികള്‍ക്ക് നേടാനാകുന്നില്ല. കാല്‍നടയാത്രപോലും ദുഷ്കരമായി വഴിനടക്കാന്‍ നിര്‍വ്വാഹമില്ല. ഇപ്പോള്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും റോഡുപുറമ്പോക്കു നിവാസികളുടെ താമസസ്ഥലത്തു അനുവദിക്കുന്നുമില്ല. മലയോരഹൈവേയുടെ ഭാഗമായി റോഡ് വക്ക് കെട്ടി ഉയര്‍ത്തിയതോടെ വീടുവിട്ട് പുറത്തിറങ്ങണമെങ്കില്‍ ഗോവണി സ്ഥാപിക്കേണ്ടതാണ് അവസ്ഥ. പട്ടയം അനുവദിച്ചു നല്‍കി സാധരണജീവിതം സാധ്യമാക്കാന്‍ അധികൃതര്‍കനിയണമെന്നു പ്രദേശവാസികളുടെ പ്രതിനിതിയും അരിപ്പപുറമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയായ അബുസാബീവി പറയുന്നതു.


അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.


അരിപ്പ സമരഭൂമിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാലാണ് ഇവിരുടെ സഞ്ചാരപാതയൊരുക്കന്‍ തടസം നേരിടുന്നത്. പഞ്ചായത്ത് ഇടപെട്ട് റോഡ് നിര്‍മ്മിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും റവന്യൂവകുപ്പിന്‍റെ തടസങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്കുകാരണം. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ഇവിടുത്തുകാര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കി കൈവശരേഖ ലഭ്യമാക്കിയെങ്കില്‍ മാത്രമെ പ്രദേശത്തുകാര്‍ക്ക് ആനുകൂല്യവിതരണവും അടിസ്ഥാന സൌകര്യവികസനവും സാധ്യമാക്കുവാന്‍ കഴിയൂ. പ്രദേശത്തെവീടുതള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനെങ്കിലും വനംവകുപ്പ് അടിയന്തിരമായി കനിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.