ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ മധ്യവയസ്കനെ പ്രാക്കുളം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കൊല്ലം കുളത്തൂപ്പുഴ മധ്യവയസ്കനെ പ്രാക്കുളം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മധ്യവയസ്കനായ ഗൃഹനാഥനെ പ്രാക്കുളം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഏഴംകുളം കൊച്ചാഞ്ഞിലിമൂട്ടില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ 54 വയസുള്ള സുകുമാരനെ ആണ് വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയായുളള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.പ്രാക്കുളം ചതുപ്പിലെ ചിലവ്യക്തികളുടെ പുരയിടത്തിലൂടെ ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മീന്‍പിടിക്കാനാവശ്യമായ ചൂണ്ടയും മറ്റും കണ്ടെടുത്തിട്ടുണ്ട്. സുകുമാരന്‍ വീട്ടില്‍ നിന്നും പോകുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഓണം ആഘോഷിക്കാനായി ബന്ധു വീട്ടിലേക്ക് പോയിരുന്ന ഭാര്യ തിരികെ എത്താത്തതിനാല്‍ സുകുമാരന്‍ എപ്പോഴാണ് വീട് വിട്ട് പോയതെന്ന് അറിവായിട്ടില്ല്.മരിക്കുന്നതിനു ഏറെ നേരം മുമ്പ് സമീപവാസിയുടെ വീട്ടു മുറ്റത്തു കൂടി സുകുമാരന്‍ നടന്ന് പോയതായി ഇവര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. കുറച്ച് നേരങ്ങള്‍ക്ക് ശേഷം സമീപവാസിയായ സ്ത്രീ വന്നു നോക്കുമ്പോഴാണ് സുകുമാരനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചാണ് പോലീസ് സ്ഥലത്ത് എത്തുന്നത്.മുമ്പ് അപസ്മാരം പിടിപെട്ടിട്ടുളള ആളായതിനാല്‍ തോട്ടിലെ വെളളം കണ്ട് രോഗം ബാധിച്ച് വീണതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.കുളത്തൂപ്പുഴ പോലീസ് സി.ഐ. എന്‍.ഗിരീഷിന്‍റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: ഗീത, മക്കള്‍:സുജിത്ത്,സജിത്ത്,ശരത്ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.