TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മരക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു : ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം അതിക്രൂരമായി പീഡിപ്പിച്ചു

മരക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു : ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം അതിക്രൂരമായി പീഡിപ്പിച്ചു : കണ്ണുകള്‍ അടയ്ക്കാന്‍ അനുവദിച്ചില്ല : പുറത്ത് വരുന്നത് ചൈനീസ് സൈന്യത്തിന്റെ ക്രൂരത
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവാവിനെ ചൈനീസ് സൈന്യം അതിക്രൂരമായി പീഡിപ്പിച്ചു, കണ്ണുകള്‍ അടയ്ക്കാന്‍ അനുവദിച്ചില്ല. പുറത്ത് വരുന്നത് ചൈനീസ് സൈന്യത്തിന്റെ ക്രൂരത.
21 വയസുകാരനായ ടോഗ്ലി സിങ്കമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അരുണാചല്‍പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലക്കാരനാണ് ടോഗ്ലി. ഈ പ്രദേശത്തെ കുറിച്ച്‌ കൃത്യമായ ധാരണയുള്ളതിനാല്‍ ഇവിടെ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാരിനെയും സൈനിക അധികാരികളെയും ഇയാള്‍ സഹായിക്കാറുണ്ട്. ലഡാക്കിലെ ഏറ്റുമുട്ടലിന് മുമ്ബ് മാര്‍ച്ച്‌ 19നാണ് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി(പി എല്‍ എ) യുവാവിനെ തട്ടിക്കൊണ്ടുപോയത്.
പി എല്‍ എ സൈനികര്‍ ഇയാളെ പ്രദേശത്ത് തടഞ്ഞുവച്ചു. മുട്ടുകുത്തി നില്‍പ്പിക്കുകയും കൈകള്‍ കഴുത്തില്‍കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ ഏഴിനാണ് യുവാവ് മോചിതനായത്. മാര്‍ച്ച്‌ 19ന് ഇന്ത്യന്‍ പ്രദേശത്തുതന്നെയായിരുന്നു. ഭക്ഷണത്തിനായി വേട്ടയാടല്‍ നടത്തുകയായിരുന്ന സമയമായിരുന്നു അത്. പതിവായി ആ പ്രദേശത്ത് ഞങ്ങള്‍ പോകാറുണ്ട്. അപ്പോഴാണ് പി എല്‍ എ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വന്നതെന്ന് യുവാവ് വെളിപ്പെടുത്തി.
അവര്‍ കുറേ പേരുണ്ടായതിനാല്‍ ഓടി രക്ഷപ്പെടാന്‍ സാധിച്ചില്ല. എന്നെ തറയില്‍ ഇരുത്തി. കഴുത്തിന്റെ പിന്നിലായി കൈകള്‍ കെട്ടി. മുഖം പൊതിഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ ചൈനീസ് ക്യാമ്ബിലായിരുന്നു. ഒരു കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. വീണ്ടും അടിച്ചു-ടോഗ്ലി സിങ്കം പറഞ്ഞു.
ചൈനീസ് വാഹനത്തിലാണ് അവരുടെ പ്രദേശത്തേക്ക് കൊണ്ടുപോയത്. കണ്ണു തുറന്നപ്പോള്‍ ഇരുട്ട് മുറിയിലിട്ട് ഒരു മരക്കസേരയില്‍ എന്നെ ഇരുത്തിയതായാണ് കണ്ടത്. ഇലക്‌ട്രിക് ഷോക്ക് നല്‍കി. എന്നെ 15 ദിവസം ആ ഇരുണ്ട മുറിയില്‍ പാര്‍പ്പിച്ചു. കണ്ണുകള്‍ അടയ്ക്കാന്‍ അനുവദിച്ചില്ല. അത്രയ്ക്ക് അവസ്ഥയിലായിരുന്നു. ഞാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചാരനാണെന്ന് ഏറ്റുപറയാന്‍ നിര്‍ബന്ധിതനായി-യുവാവ് പറഞ്ഞു.
ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ടോയ്ലെറ്റില്‍ പോകാന്‍ മാത്രമേ എഴുന്നേല്‍ക്കാന്‍ അനുവദിച്ചുള്ളൂ. അവര്‍ എനിക്ക് ഇലക്ടിക് ഷോക്ക് നല്‍കി. സൈന്യം കയ്യക്ഷരങ്ങള്‍ പരിശോധിച്ചതായും യുവാവ് പറഞ്ഞു. അവിടെ സ്ഥാപിച്ച ബോര്‍ഡുകളുമായി ഒത്തുനോക്കാനായിരുന്നു അത്. എന്നാല്‍ ബോര്‍ഡുകളിലെ കയ്യക്ഷരവുമായി പൊരുത്തപ്പെട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ അവര്‍ റെക്കോര്‍ഡ് ചെയ്ത് ചൈനീസ് ഭാഷയില്‍ വിവര്‍ത്തനം ചെയ്തു.
തുടര്‍ന്ന് ഏപ്രിലില്‍ മോചിതനാകാന്‍ സഹായിച്ചത് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലാണെന്ന് യുവാവ് പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാരെ ചൈനീസ് സൈന്യം ഉപദ്രിവിക്കാറുണ്ടെന്ന് ടോഗ്ലി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.