TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അര്‍ദ്ധരാത്രിയില്‍ കൊറോണ ബാധിതയ്ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നതു കൊലക്കേസ് പ്രതി

അര്‍ദ്ധരാത്രിയില്‍ കൊറോണ ബാധിതയ്ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നതു കൊലക്കേസ് പ്രതി സര്‍ക്കാര്‍ ഒരുക്കിയ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലം കേട്ട് ഞെട്ടി മലയാളികള്‍. 

വീട്ടില്‍ എല്ലാവര്‍ക്കും രോഗം ബാധിച്ചപ്പോള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 108 ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തി ആംബുലന്‍സില്‍ ഡീസല്‍ തീര്‍ന്നതിനാല്‍ നൗഫല്‍ ഓടിക്കുന്ന 108 ല്‍ മാറ്റി കയറ്റി കോഴഞ്ചേരിക്ക് പോകുന്നതിനിടയില്‍ പരിചയപ്പെട്ട് മൊബൈല്‍ നമ്ബര്‍ വാങ്ങിയ ശേഷം പീഡനം മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച്‌ പൊലീസ്

ആറന്മുളയില്‍ കോവിഡ് രോഗിക്ക് പീഡനം അനുഭവിക്കേണ്ടി വന്നതിന്റെ പിന്നാമ്പുറ കഥ ഞെട്ടിക്കുന്നത്. പത്തൊമ്ബതുകാരി വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് ബന്ധുവീട്ടിലേക്ക് മാറിയത്. അവിടെ വച്ച്‌ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലന്‍സ് അധികൃതര്‍ ഏര്‍പ്പെടുത്തി.

108 ആംബുലന്‍സില്‍ കരാര്‍ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലന്‍സില്‍ ഡ്രൈവറും ഒരു ആരോഗ്യ പ്രവര്‍ത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലന്‍സില്‍ തന്നെ അയയ്ക്കാന്‍ തീരുമാനിച്ചു.

ഇതിന്‍ പ്രകാരം യാത്ര പുറപ്പെടാന്‍ തുടങ്ങുമ്ബോഴാണ് ആംബുലന്‍സില്‍ ഇന്ധനമില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അയാള്‍ തന്നെയാണ് നൗഫല്‍ ഓടിക്കുന്ന ആംബുലന്‍സ് വിളിച്ചു വരുത്തി രോഗികളെ അതില്‍ കയറ്റി വിട്ടത്. ഇതില്‍ ഒരു വോളന്റിയര്‍ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലന്‍സിന്റെ ഡ്രൈവര്‍ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാള്‍ അറിഞ്ഞിരുന്നുമില്ല. ആംബുലന്‍സ് മാറിയാണ് രോഗികള്‍ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.

രോഗികളുമായി പോയ വാഹനം തിരികെ വരാന്‍ വൈകിയതിനെ തുടര്‍ന്ന് ആദ്യത്തെ ആംബുലന്‍സ് 

ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഫോണ്‍ നമ്ബര്‍ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫല്‍ പെണ്‍കുട്ടിയെ വിളിച്ച്‌ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.

അതിന് മുന്‍പായി ഇയാള്‍ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നൗഫല്‍ പറഞ്ഞത് പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണില്‍ വിളിച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫല്‍ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കായംകുളം പൊലീസ് ചാര്‍ജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫല്‍. 308-ാം വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നൗഫലിനെ പിരിച്ചു വിടാന്‍ ആംബുലന്‍സ് നടത്തിപ്പുകാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.