ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജനവാസ മേഖലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ തിരുവോണദിനത്തിൽ ഉപവസിച്ചു

ജനവാസ മേഖലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ തിരുവോണദിനത്തിൽ ഉപവസിച്ചു. ആക്ഷൻ കൗൺസിൻ്റെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്

തെന്മല പഞ്ചായത്തിലെ ഇടമൺ തേവർക്കുന്നിലാണ് കുന്നിടിച്ചു നിരത്തി അനധികൃതമായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്... ഉദ്യോഗസ്ഥ തലത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് ഇവിടെ ക്രഷർ യൂണിറ്റ് ആരംഭിക്കുന്നു എന്നാണ് ....എന്നാൽ ജനവാസമേഖലയിൽ ഇത് പാടില്ല എന്നു കാട്ടിയാണ് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സമരപരിപാടി ആരംഭിക്കുകയും ചെയ്തത്
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ഏകദിന ഉപവാസം മുൻ ജില്ലാ പഞ്ചായത്ത് അംഗം SE സഞ്ജയ് ഖാൻ  ഉദ്ഘാടനം ചെയ്തു ...
നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ പോകുന്ന ഈ ക്രഷർ യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
ആക്ഷൻ കൗൺസിൽ  രക്ഷാധികാരി A.കുഞ്ഞുമയ്തീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് L. ഗോപനൽപിള്ള,താഹിറ ഷെരീഫ്,മുംതാസ് ഷാജഹാൻ,D. പ്രിൻസ്,B. വർഗീസ്,അശോക് കുമാർ,A. T. ഫിലിപ്, ചിട്റ്റാലംകൊടു മോഹനൻ,
T. A അനീഷ് ,S.ഉദയകുമാർ,ആദിൽ ബഷീർ,ജെറീഷ് ഇടമൺ തുടങ്ങിയവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.